26.2 C
Kottayam
Friday, June 5, 2026

സില്‍വര്‍ ലൈന്‍ യോഗത്തില്‍ സംഘര്‍ഷം,യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു,യോഗം അലങ്കോലമാക്കിയതിന് റിമാന്‍ഡില്‍

Must read

കണ്ണൂർ: കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷം. മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് സംഘർഷം ഉണ്ടായത്. യോഗം നടക്കുന്ന സ്‌ഥലത്ത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

യോഗം നടക്കുന്ന സ്‌ഥലത്തേക്ക്‌ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു. ഇതിന് മുമ്പും ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ് ഇതൊന്നും ജനാധിപത്യപരമല്ലെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, അടച്ചിട്ട മുറിയിൽ യോഗം നടത്താൻ പാടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രതിഷേധക്കാരെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്‌തെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ആറോളം പ്രവര്‍ത്തകര്‍ വേദിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘാടകരും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടാവുകയായിരുന്നു. റിജില്‍ മാക്കുറ്റിക്ക് പുറമേ ജയ് ഹിന്ദ് ജീവനക്കാരന്‍, സുധീപ് ജെയിംസ് തുടങ്ങിയ ആറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇവരെ റിമാന്‍ഡ് ചെയ്തു.

- Advertisement -

- Advertisement -

കെ റെയില്‍ വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നത് പ്രതിഷേധ സമരമല്ല, മറിച്ച് ഗുണ്ടായിസമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കാനാണ് സംഘം എത്തിയതെന്നും എംവി ജയരാജന്‍ പറഞ്ഞു. ”വേഷം മാറി വന്ന ഗുണ്ടകളാണ് സ്ഥലത്തെത്തിയത്. അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടാ സംഘമാണ് സ്ഥലത്ത് എത്തിയത്. എത്തിയ ഉടന്‍ തന്നെ വേദിയിലേക്ക് ഇരച്ചു കയറാനാണ് അവര്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ചില ഗുണ്ടകള്‍ മറ്റൊരാളുടെ പാന്റ് ധരിച്ചാണ് വന്നത്. ധരിച്ച രീതി കാണുമ്പോള്‍ തന്നെ അത് മനസിലാകും.” വേഷം മാറി വന്ന ഗുണ്ടകളെ തിരിച്ചറിയുന്നതില്‍ പൊലീസ് കുറച്ച് കൂടി ജാഗ്രത കാണിക്കണമായിരുന്നെന്നും എംവി ജയരാജന്‍ പറഞ്ഞു. ”മാധ്യമ പ്രവര്‍ത്തകര്‍ എന്ന പേരിലും വന്നത് ഗുണ്ടകളാണ്. ഇതും പൊലീസ് അന്വേഷിക്കണം.” കണ്ണൂരില്‍ അറിയപ്പെടുന്ന ക്രിമിനലാണ് സംഭവത്തിന്റെ ഫോട്ടോ എടുത്തതെന്നും എംവി ജയരാജന്‍ പറഞ്ഞു.


- Advertisement -

അങ്കമാലി എളവൂര്‍ ത്രിവേണിയില്‍ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വീണ്ടും തടഞ്ഞു. കല്ലിടാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ നിലപാട് എടുത്തതോടെ പ്രതിഷേധം കനത്തു. 15 പേരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസവും ഇവിടെ പ്രതിഷേധം ഉണ്ടായിരുന്നു. നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന സ്ഥലത്ത് കുറ്റികള്‍ സ്ഥാപിക്കാനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് പ്രതിഷേധം ഉണ്ടായത്. നാല് കെ റെയില്‍ ഉദ്യോഗസ്ഥരാണ് സ്ഥല പരിശോധനയ്ക്ക് എത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week