32.4 C
Kottayam
Monday, September 30, 2024

ആകെ പ്രശ്നവും പൊട്ടിത്തെറിയുമായിരുന്നു, ഉറക്കം തീരെയില്ല…,വീട്ടിലെ നാലു ചുമരിനുള്ളില്‍ ഞാന്‍ പെട്ടു പോയി,തുറന്ന് പറഞ്ഞ് ഭാമ

Must read

കൊച്ചി മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആയി എത്താറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് ഭാമയുടെ മൊഴിമാറ്റവുമെല്ലാം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘തന്നെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം ഒരുപാടു പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. വീട്ടില്‍ വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. കുറച്ചു ദിവസം വീട്ടിലിരുന്നാല്‍ ഏതെങ്കിലും അമ്പലത്തിലേക്ക് എന്നൊക്കെ പറഞ്ഞ് പുറത്തു ചാടും. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ മാത്രമുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴേക്കും ലോക്ഡൗണ്‍ ആയി.ഈ സമയത്താണ് ഞാന്‍ ഗര്‍ഭിണിയായത്. ലോകം മുഴുവന്‍ നിശ്ചലമായ സമയം. വീട്ടിലെ നാലു ചുമരിനുള്ളില്‍ ഞാന്‍ പെട്ടു പോയതു പോലെ തോന്നിയിരുന്നു. ലിഫ്റ്റില്‍ താഴേക്കിറങ്ങാന്‍ പോലും പേടിയായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം പോലും പുറമേ നിന്ന് കഴിക്കാന്‍ പറ്റുന്നില്ല.

ഭയവും നിരാശയും കൊണ്ട് എനിക്ക് ശ്വാസം മുട്ടി. ജില്ല കടന്നുള്ള യാത്ര അനുവദിക്കാത്തതു കൊണ്ട് അമ്മയെ കൊണ്ടുവരാനും കഴിഞ്ഞില്ല. തന്നെ പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ഒരുപാട് ആശ്വാസമായിരുന്നെന്നും ഭാമ പറയുന്നു. ഗര്‍ഭകാലത്ത് സാധാരണയായി ഒരുപാടു ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുമെന്ന് ഡോക്ടര്‍ പറഞ്ഞു തന്നു. ദേഷ്യവും കരച്ചിലും വരും. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് ഗര്‍ഭിണികളായവരില്‍ ആ അവസ്ഥ സാധാരണ കാണുന്നതിനേക്കാള്‍ മൂന്നിരട്ടിയായിരിക്കുമെന്നും പറഞ്ഞു. സത്യത്തില്‍ ഡോക്ടറും സംഘവും തന്ന ആത്മവിശ്വാസം കൊണ്ടാണ് ഞാന്‍ കൊവിഡ് ഭയത്തെ മറികടന്നത്.

കുഞ്ഞ് ഉണ്ടായതിന് ശേഷമുള്ള ബുദ്ധിമുട്ടിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ഗര്‍ഭകാലവും അമ്മയാകുന്നതും ആസ്വദിക്കണമെന്നൊക്കെ എല്ലാവരും പറയും. പക്ഷേ, ആ പറയുന്നതില്‍ എത്രത്തോളം സത്യസന്ധതയുണ്ടെന്ന് എനിക്കറിയില്ല. ആ കാലത്ത് ഏതൊക്കെ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത്. മസില്‍വേദന മുതല്‍ മാനസികമായ ഒരുപാടു പ്രശ്നങ്ങള്‍ വരെയുണ്ടാകും. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും എത്ര പ്രയാസമാണ്.

പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കാന്‍ ഒരുപാടുപേരുണ്ട്. എന്നാല്‍ അമ്മയുടെ മാനസിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാനുണ്ടെന്ന് ആരും പറഞ്ഞു കൊടുക്കില്ല. അമ്മമാരുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭാമ പറയുന്നത്. ആദ്യത്തെ മൂന്നു നാലു മാസം ഉറക്കം തീരെയില്ലാത്ത അവസ്ഥയായിരുന്നു. പകല്‍ സമയത്ത് കുഞ്ഞുറങ്ങുമ്പോള്‍ എനിക്ക് ഉറങ്ങാനാകില്ല. രാത്രിയില്‍ അമ്മു ഉറങ്ങുകയുമില്ല. ഉറക്കമില്ലാതായതോടെ ആകെ പ്രശ്നമായി. പെട്ടെന്നു കരച്ചില്‍ വരുന്നു, പൊട്ടിത്തെറിക്കുന്നു. ഈ സമയത്ത് വീട്ടുകാര്‍ നല്ല പിന്തുണയായിരുന്നെന്നും ഭാമ പറയുന്നു. ആ സപ്പോര്‍ട്ട് കിട്ടിയതോടെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ മാറി. സാവധാനം ഉറക്കം തിരികെ കിട്ടി. ലോക്ഡൗണ്‍ അവസാനിച്ച് പുറത്തിറങ്ങാന്‍ പറ്റിയതോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു..

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കെട്ടുകഥകളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഭാമ പറഞ്ഞിരുന്നു. എന്നേയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ, ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടേയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി എന്നായിരുന്നു ഭാമ കുറിച്ചത്. താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഉടനെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കേസില്‍ കൂറുമാറിയവരുടെ നേര്‍ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാകുന്നതിനിടെ കേസില്‍ മൊഴിമാറ്റിയ പ്രശസ്ത നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. അത് ഭാമയായിരുന്നു എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. കേസിന്റെ ഘട്ടത്തില്‍ കൂറുമാറിയ താരങ്ങള്‍ക്ക് ദിലീപ് പണം നല്‍കിയോ എന്നതിലേയ്ക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തയെന്നുള്ള വാര്‍ത്തകളും പുറതതുവരുന്നുണ്ട്. കൂറു മാറിയവര്‍ കടുത്ത ആശങ്കയിലുമാണ് കടന്നു പോകുന്നത്. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസില്‍ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം സാമ്പത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week