ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍-സ്‌ക്രീന്‍ കെമിസ്ട്രി തോന്നിയിട്ടുള്ളത് ആ നടിയോട് ആണ്; വിവാഹ മോചനത്തിന് പിന്നാലെ ഒട്ടും ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞ് നാഗചൈതന്യ

ഹൈദരാബാദ്‌:നിരവധി ആരാധകരുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ നാഗ ചൈതന്യ.

തന്റെ പുതിയ ചിത്രമായ ‘ബംഗരാജു’വിന്റെ പ്രമോഷന്റെ വേളയിലായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരുമായാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെയാണ് നടന്‍ സാമന്തയുടെ പേര് പറഞ്ഞത്.

ഗൗതം മേനോന്‍ ചിത്രം ‘യേ മായ ചേസ’യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. 2010 ല്‍ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുന്നത് 2017ലാണ്.

പിന്നീട് 2021ല്‍ നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞ ദിവസം നാഗ ചൈതന്യ ആദ്യമായി പ്രതികരിച്ചിരുന്നു. ‘ സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം താന്‍ മാനസികമായി ഒരുപാട് തളര്‍ന്നിരുവെന്ന് സമാന്ത വ്യക്തമാക്കിയിരുന്നു. ഇതിനപ്പുറം ജീവിതം ഇല്ല എന്ന് പോലും ചിന്തിച്ചിരുന്നു.പക്ഷെ അതില്‍ നിന്ന് എല്ലാം പുറത്ത് കടക്കാന്‍ സാധിച്ചു. ഇങ്ങനെ മാനസികമായി തളര്‍ന്നാല്‍ സഹായം ചോദിക്കുന്നതില്‍ തെറ്റില്ല എന്ന് നടി പറയുന്നു. രോഷ്ണി ട്രസ്റ്റിന്റെയും ഡാറ്റ്ല ഫൗണ്ടേഷന്റെയും ‘സൈക്യാട്രി അറ്റ് യുവര്‍ ഡോര്‍ സ്റ്റെപ്പ്’ എന്ന സംരംഭത്തിന്റെ ലോഞ്ചിങില്‍ സംസാരിക്കുകായായിരുന്നു നടി.

മാനസികമായി തളരുമ്പോള്‍ നമുക്ക് ചുറ്റും ഉള്ളവരില്‍ നിന്നും സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്റെ കാര്യത്തില്‍ കൗണ്‍സിലേഴ്സിന്റെയും സുഹൃത്തുക്കളുടെയും എല്ലാം സഹായം എന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെ മറി കടക്കാന്‍ സഹായിച്ചു എന്ന് സമാന്ത പറഞ്ഞു.

ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം സ്വീകരിയ്ക്കുന്നതും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ നമ്മള്‍ ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരെ കാണുന്നില്ലേ. അത് പോലെ തന്നെയാണ് നമ്മുടെ മനസ്സിന്റെ ആരോഗ്യവും. നമ്മുടെ ഹൃദയം വേദനിയ്ക്കുമ്പോള്‍ സൈക്യാട്രിസ്റ്റിനെ കാണേണ്ടതും അത്യാവശ്യമാണ്.

ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ ഞാന്‍ സന്തോഷവതിയാണെങ്കില്‍ അതിന് കാരണം ഞാന്‍ മാത്രമല്ല, എനിക്ക് ചുറ്റും നിന്ന് അതിനുള്ള ധൈര്യം നല്‍കിയവര്‍ കൂടെയാണ്. നമുക്ക് വേണ്ടി സമയം ചെലവഴിക്കാനും പരിചരിക്കാനും ഒരുപാട് പേര്‍ നമുക്ക് ചുറ്റിലും ഉണ്ട്. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യാനുള്ള സമയമാവുമ്പോള്‍ നമ്മള്‍ അത് തിരിച്ചും ചെയ്യണം എന്നും സമാന്ത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News