30.5 C
Kottayam
Saturday, October 5, 2024

‘അവന്‍ വീണ്ടും വരുന്നു, ഉണര്‍വ്വുള്ള മണവാട്ടികളേ, ദീപങ്ങള്‍ കൊളുത്തുക’; ഫ്രാങ്കോയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

Must read

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍. ജനുവരി 14 വെള്ളിയാഴ്ച പകല്‍ 11 മണിക്ക് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിക്കു മുകളില്‍ നക്ഷത്രം ഉദിക്കുമെന്നും നിതാന്ത വന്ദ്യ മഹാമഹിമ ശ്രീ ഫ്രാങ്കോ മുളയ്ക്കലിനെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശു ക്രിസ്തു മഹത്വപ്പെടുത്തുമെന്നും ജയശങ്കര്‍ പരിഹസിച്ചു. കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍ കോടതി ഈ മാസം 14 ന് വിധി പറയുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പരിഹാസവുമായി ജയശങ്കറും രംഗത്ത് വന്നത്.

‘അവന്‍ വീണ്ടും വരുന്നു. വെളളി മേഘങ്ങള്‍ക്കു മീതെ അഗ്‌നി രഥത്തെ ഞാന്‍ കാണുന്നു. സത്യവിശ്വാസികളേ ഒരുങ്ങി കൊള്‍ക. ഉണര്‍വ്വുളള മണവാട്ടികളേ, ദീപങ്ങള്‍ കൊളുത്തുക. വിധി ദിവസം സമാഗതമാകുന്നു. ജനുവരി 14 വെള്ളിയാഴ്ച പകല്‍ 11 മണിക്ക് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിക്കു മുകളില്‍ നക്ഷത്രം ഉദിക്കും; നിതാന്ത വന്ദ്യ മഹാമഹിമ ശ്രീ ഫ്രാങ്കോ മുളയ്ക്കലിനെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശു ക്രിസ്തു മഹത്വപ്പെടുത്തും. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍’, ജയശങ്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഫ്രാങ്കോയ്ക്കെതിരായ കേസില്‍ 2019 ഏപ്രില്‍ ഒമ്പതിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്. 39 പേരെ വിസ്തരിച്ചു. 2019 നവംബറിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബലാത്സംഗക്കേസില്‍ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്:∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ...

‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടെന്ന് ട്രാൻസ്‌ജെൻഡർ; ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ‌ക്കെതിരെ ആരോപണം

കൊച്ചി∙ സിനിമാ മേഖലയിൽ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാൻസ്‌ജെൻഡർ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്‌ജെൻഡറുകളെ...

Popular this week