ആലപ്പുഴ: നങ്ങ്യാര്‍കുളങ്ങരയില്‍ സ്വകാര്യ സ്കൂളിലെ അധ്യാപികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ടികെഎം കോളജിനു സമീപം കളത്തില്‍ ബിജു കുമാറിന്റെ ഭാര്യ പ്രേമാ ഗോവിന്ദ് (40) മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിദേശത്ത് ഭര്‍ത്താവ് താമസിക്കുന്ന സ്ഥലത്ത് കൊവിഡ് വ്യാപിക്കുന്നതായി അറിഞ്ഞതില്‍ പ്രേമ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് പോലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News