25.5 C
Kottayam
Monday, September 30, 2024

മിന്നൽ മുരളിയുടെ വ്യക്തിത്വം പലതായി പോകാൻ ആഗ്രഹിക്കുന്നില്ല; ചര്‍ച്ചകള്‍ നടക്കുന്നുണ്ട്; പക്ഷെ താനത് ചെയ്യില്ല; മികച്ച ഓഫറുകൾ തട്ടിത്തെറിപ്പിച്ച് ബേസില്‍ ജോസഫ്

Must read

മലയാളികളുടെ സൂപ്പർ ഹീറോ ആയിരിക്കുകയാണ് മിന്നൽ മുരളി. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളി ഇന്ത്യ മുഴുവനും ചര്‍ച്ചയാവുകയാണ്. കുറുക്കന്‍ മൂലയിലെ ജെയ്സണ്‍ എന്ന സാധാരണക്കാരന്‍ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ആകുന്നതും ഈ സംഭവം അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ചുമാണ് സിനിമ വിവരിക്കുന്നത്.

ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ഏതാനും ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു. എന്നാല്‍ മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്.

‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല,’ ബേസില്‍ പറഞ്ഞു.

ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകലില്‍ നിന്നുള്ള സ്‌പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്‌പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റിയും ബേസില്‍ സംസാരിച്ചു. ‘ഒരു തുടര്‍ച്ച ഉണ്ടാകണം. ചില കഥകള്‍ മനസ്സിലുണ്ട്. ഒറിജിനല്‍ സ്റ്റോറിയുടെ നിലവാരവുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടാണ്, കാരണം ഒറിജിനല്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്. ഇവിടെയുള്ള കഥാപാത്രം ജീവിതത്തേക്കാള്‍ വലുതാണ്. ചില തന്ത്രങ്ങളിലൂടെയേ പ്രേക്ഷകരെ ആ കഥാപാത്രവുമായി ബന്ധിപ്പിക്കാനാവൂ,’ ബേസില്‍ പറഞ്ഞു.

മിന്നല്‍ മുരലി രണ്ടാം ഭാഗത്തിന്റ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തേക്കാള്‍ വലിയ സിനിമയായിരിക്കും. ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും സോഫിയ പോള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മിന്നല്‍ മുരളി ചര്‍ച്ചയാകുമ്പോള്‍ മറ്റൊരു കാര്യം കുടി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.. മിന്നലേറ്റാല്‍
സൂപ്പര്‍ പവര്‍ ലഭിക്കുമോ?മിന്നലേറ്റാല്‍ അദ്ഭുത ശേഷി വരുമെന്ന വാദം സമൂഹമാധ്യമങ്ങളിലും മറ്റും ഇടയ്ക്കിടെ തല പൊന്തിക്കാറുണ്ട് . പല വാദങ്ങളും കേള്‍ക്കുമ്പോള്‍ പോയി മിന്നല്‍ ഏല്‍ക്കാന്‍ വരെ തോന്നും … പക്ഷെ ശരിക്കും മിന്നല്‍ ഏറ്റാല്‍ എന്ത് സംഭവിക്കും. ?വളരെ സമഗ്രമായ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.

മേഘങ്ങളില്‍ നിന്നും പുറപ്പെടുന്ന വൈദ്യുതി ധാരയാണ് മിന്നല്‍ എന്ന് വിളിക്കുന്നത്. മിന്നല്‍ ഉണ്ടാക്കുമ്പോള്‍ മേഘങ്ങള്‍ തമ്മിലോ ഭൂമിയിലേക്കോ വൈദ്യുതി പ്രവഹിക്കാം. ഏറ്റവും പ്രതിരോധം കുറഞ്ഞ വഴിയിലൂടെയാവും ഈ പ്രവാഹം. വളരെ തീവ്രത കൂടിയ വൈദ്യുത പ്രവാഹമാണിത്, ദശലക്ഷക്കണക്ക് വോള്‍ട്ടും പതിനായിരക്കണക്ക് ആംപിയര്‍ ശക്തിയുമുണ്ടിതിന്. ഈ ശക്തമായ വൈദ്യുതി പ്രവാഹത്തോടൊപ്പം വെളിച്ചവും ശബ്ദവും ഉണ്ടാവും, വായുവിന്റെ പ്രതിരോധം മൂലമാണിത്. വെളിച്ചത്തെ മിന്നലെന്നും ശബ്ദത്തെ ഇടി എന്നും നമ്മള്‍ വിളിക്കുന്നു.

ശരീരത്തിലൂടെയുള്ള ശക്തമായ വൈദ്യുത പ്രവാഹത്താല്‍ മിന്നലേറ്റയുടന്‍ അബോധാവസ്ഥയിലാവാനും, പക്ഷാഘാതം സംഭവിക്കാനും, മരണം സംഭവിക്കാനും സാധ്യതയുണ്ട് വൈദ്യുതാഘാതം , ഏറ്റ് തെറിച്ചു വീഴുന്നത് കൊണ്ടുള്ള പരിക്കുകള്‍, ശ്വാസനം നിലയ്കല്‍ , ഹൃദയത്തിന്റെ താളം തെറ്റല്‍, തീവ്രത കൂടിയ പൊള്ളല്‍ അതായത് ഇടി മിന്നല്‍ ഏല്‍ക്കുമ്പോള്‍ തൊലിപ്പുറത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ പൊള്ളല്‍ ആന്തരിക അവയവങ്ങള്‍ക്ക് ഉണ്ടാവാം . ഇവയുടെ എല്ലാം പരിണിതഫലമായി ജീവഹാനിയോ, താല്‍ക്കാലികമോ സ്ഥിരമോ ആയ അംഗ വൈകല്യങ്ങളോ ഉണ്ടാവാം. അവസരോചിതമായ ഇടപെടലുകള്‍ കൊണ്ടും, പലപ്പോഴും ഭാഗ്യം കൊണ്ടും ജീവന്‍ കിട്ടിയാലും പലപ്പോഴും ഇതിന്റെ ബാക്കിപത്രമായി പല തകരാറുകളും ഉണ്ടായേക്കാം.

അതില്‍ ഓര്‍മ്മക്കുറവ്, കാഴ്ചയും കേള്‍വിയും നശിക്കുക, ചെവിയില്‍ മൂളല്‍, തലകറക്കം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായും കാണപ്പെടുക… മിന്നല്‍ ഏറ്റതുകൊണ്ടു അല്‍ഭൂതം ശ്കതി കിട്ടുമെന്ന് പറയുന്നത് .അടിസ്ഥാനവുമില്ലാത്ത വാദമാണിതെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടും ഒട്ടേറെപ്പേര്‍ ഇടിമിന്നലേറ്റു മരിക്കാറുണ്ട്.

മിന്നലുമായി ബന്ധപ്പെട്ട് രണ്ടരലക്ഷത്തോളം സംഭവങ്ങള്‍ പ്രതിവര്‍ഷം ഉടലെടുക്കാറുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം മിന്നലേറ്റു 1,771 പേര്‍ കൊല്ലപ്പെട്ടിരുന്നെന്നാണു കണക്കുകള്‍ സുചിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം വര്‍ധനവ് മിന്നല്‍ മരണങ്ങളില്‍ ഉണ്ടായി. ഇടിമിന്നലേറ്റ ശേഷം അദ്ഭുത സിദ്ധികള്‍ ലഭിച്ചെന്നു പറഞ്ഞു പലയാളുകളും പലകാലങ്ങളില്‍ രംഗത്തു വന്നിട്ടുണ്ടെന്നത് മറ്റൊരു വസ്തുത. മിന്നല്‍ ഏറ്റാല്‍ സൂപ്പര്‍ പവര്‍ ലഭിക്കുമായിരുന്നെങ്കില്‍ പിന്നെ എന്ത് എളുപ്പമായിരുന്നു…

മിന്നല്‍ ഏറ്റാല്‍ സൂപ്പര്‍ പവര്‍ ലഭിക്കുമോ എന്ന് അറിയില്ല . പക്ഷെ മിന്നല്‍ ഏറ്റിട്ടും അല്‍ഭൂതകരമായി രക്ഷപെട്ടവരെ കുറിച്ച് കേട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ ഉണ്ട്. ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ കുടയുമായി നടന്നുപോയിരുന്ന വ്യക്തിക്ക് മിന്നലേല്‍ക്കുന്നതിന്റെയും തുടര്‍ന്ന് രക്ഷപ്പെടുന്നതിന്റെയും വിഡിയോ ആണിത് .

അബ്ദുല്‍ റാസിദ് എന്ന 35കാരനാണ് മിന്നലേറ്റത്. ജക്കാര്‍ത്തയുടെ വടക്കന്‍ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്നു അബ്ദുല്‍ റാസിദ്. ഡ്യൂട്ടിയില്‍ ആയിരിക്കുമ്പോഴാണ് ഇദ്ദേഹത്തിനു മിന്നലേറ്റത്. അവിചാരിതമായി മിന്നലേറ്റു താഴെ വീണ ശേഷം കുറച്ചുനേരം ഇദ്ദേഹം ബോധമില്ലാതെ കിടന്നു. കുറച്ചു നിമിഷത്തെ നടുക്കം വിട്ടുമാറിക്കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകര്‍ ഓടി വരികയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അബ്ദുല്‍ റാസിദ് കൈയില്‍ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകായിരുന്നു. ഇതൊക്കെ വളരെ വിരളമായി മാത്രം നടക്കാറുള്ളതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week