EntertainmentKeralaNews

വൈശാലിയായി റിനി രാജ്, ലൈക്ക് പൂരവുമായി ആരാധകർ

ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്ന പരമ്പകളിലൊന്നായിരുന്നു കറുത്തമുത്ത് (Karuthmuth). ഘട്ടങ്ങളായി മലായളികളിലേക്കെത്തിയ പരമ്പര പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പരമ്പരയെ പോലെ തന്നെ അതിൽ കഥാപാത്രങ്ങളായ താരങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു. കറുത്തമുത്തിൽ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജ് (Rini raj) ആണ്. സ്റ്റാർ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ് റിനി.

കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വൈശാലിയുടെ വേഷത്തിൽ കിടിലൻ പോസുകളുമായാണ് റിനിയുടെ ചിത്രങ്ങൾ. ഇതിനോടകം തന്നെ ആരാധകർ ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. ഘട്ടം ഘട്ടമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ബിനീഷ് ബാസ്റ്റിനും കഥാപാത്രമായി റിനിക്കൊപ്പം ഫോട്ടോഷൂട്ടിൽ എത്തുന്നു. സ്റ്റാർ മാജിക്കിലെ തമാശ ക്സിറ്റിനായി ഒരുങ്ങിയ റിനിയുടെ ചിത്രങ്ങളാണിവ. ബിനീഷ് ബാസ്റ്റിനാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ടീമേ.. ഒന്ന് പറഞ്ഞിട്ട് ഒക്കെ നോക്കണ്ടേ.. എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞില്ല ടീമേ.’- എന്നായിരുന്നു ബിനീഷ് ചിത്രത്തിനൊപ്പം കുറിച്ചത്.

https://www.instagram.com/p/CXPsWR1v4Dj/?utm_source=ig_web_copy_link

പക്വതയുള്ള വേഷങ്ങളിൽ തിളങ്ങിയ റിനിയുടെ പ്രായത്തെ കുറിച്ച് പലപ്പോഴും ആരാധകർ ചോദ്യങ്ങളുമായി എത്തിരുന്നു. അടുത്തിടെയാണ്  ആരാധകരുടെ അത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി  റിനി എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി.  21 വയസായെന്ന്  ഡ്രൈവിങ് ലൈസൻസിന്റെ ഫോട്ടോ സഹിതം നൽകിയായിരുന്നു അന്ന്  റിനി മറുപടി നൽകിയത്. അഭിനയം തുടങ്ങിയത് 12-ാമത്തെ വയസിലാണെന്ന് മറ്റൊരു ചിത്രവും പങ്കുവച്ചുകൊണ്ട് റിനി പറയുന്നു. കറുത്തമുത്തിലെ ഏറെ പക്വതയുള്ള ബാലയെ അവതരിപ്പിക്കുമ്പോൾ താരത്തിന് 19 വയസായിരുന്നു. ഇതെല്ലാം കേട്ട് ആരാധകരും ഞെട്ടിയിരുന്നു.

https://www.instagram.com/p/CXOOd8bvEDO/?utm_source=ig_web_copy_link
https://www.instagram.com/p/CXNCwtZvn-T/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button