32.4 C
Kottayam
Monday, September 30, 2024

ഒരു മിനിട്ടില്‍ വേദനയില്ലാതെ മരണം! ആത്മഹത്യാ മെഷീന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിയമസാധുത

Must read

സ്വിറ്റ്‌സര്‍ലന്‍ഡ്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയസാധുത. ശവപ്പെട്ടി പോലെയിരിക്കുന്ന ഒരു മെഷീനാണ് നിയമസാധുത നല്‍കിയിരിക്കുന്നത്. ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ന്യൂസീലന്‍ഡില്‍ ദയാവധം അനുവദനീയമാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1300ഓളം ആളുകള്‍ രാജ്യത്ത് ദയാവധം സ്വീകരിച്ചിരുന്നു.

മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് കണ്ണടച്ചാല്‍ പോലും യന്ത്രം പ്രവര്‍ത്തിപ്പിക്കാം. മരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ് നിഷ്‌കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

മറ്റ് വസ്തുക്കളുടെ സഹായമില്ലാതെ സമാധാനപരമായ മരണം ആഗ്രഹിക്കുന്നവർക്കാണ് ഈ ‘മരുന്ന് ‘ ശുപാർശ ചെയ്യുന്നത്. ഈ മരുന്ന് ഉപയോഗിച്ച് അഞ്ചുമിനിറ്റിനുള്ളിൽ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണ് പിന്നീട് മരണം സംഭവിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.ഡോ ഫിലിപ്പ് നിറ്റഷ്‌കെയാണ് ഈ ഉപകരണത്തിന്റെ പിന്നിലുള്ള ബുദ്ധി കേന്ദ്രം.

ഉപകരണം പ്രവർത്തിക്കുന്ന രീതിയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കാഴ്ചയിൽ തേപ്പുപെട്ടി പോലെയും ബോട്ട് പോലെയും എല്ലാം തോന്നുന്ന് ഉപകരണം ഒരു മരുന്ന് പോലെയാണ് പ്രവർത്തിക്കുന്നത്.മരണത്തെ മനോഹരമാക്കുന്ന ആത്മഹത്യ സഹായ ഉപകരണം എന്നാണ് സാർകോ മെഷീനെ കമ്പനി വിശേഷിപ്പിക്കുന്നത്.

ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്ന ആൾ യന്ത്രത്തിനുള്ളിൽ കയറി കിടക്കുകയാണ് ആദ്യം ചെയ്യേണ്ട്. പിന്നീട് യന്ത്രം അവരോട് നിരവധി ചോദ്യങ്ങൾ ചോദിക്കും. അതിന് എല്ലാം ഉത്തരം നൽകി കഴിഞ്ഞാൽ യന്ത്രത്തിനുള്ളിൽ കയറിയ ആൾക്ക് ക്യാപ്‌സൂളിന് ഉള്ളിലുള്ള ബട്ടൺ അമർത്താം.

ബട്ടൺ അമർത്തിയതിന് ശേഷമാണ് ഉപകരണം യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത്. ബട്ടൺ അമർത്തിയതിന് ശേഷം ഉപകരണത്തിനുള്ളിൽ നൈട്രജന്റെ അളവ് കൂട്ടുന്നു. ഓക്‌സിജന്റെ അളവ് ഏകദേശം 30 സെക്കൻറിനുള്ളിൽ 21 ശതമാനത്തിൽ നിന്ന് 1 ശതമാനമാക്കി കുറയ്‌ക്കുന്നു. ഇതോടെ കൂടി ഉപകരണത്തിനകത്ത് കിടക്കുന്ന ആൾക്ക് സ്വബോധം നഷ്ടപ്പെട്ട് തുടങ്ങും. ഇതിന് മുൻമ്പോടിയായി അൽപ്പം ഉല്ലാസം അനുഭവപ്പെടും… ആരാണ് ഉല്ലാസം ആഗ്രഹിക്കാത്തത് അല്ലേ..,മരണത്തിലേക്കുള്ള യാത്രയിലെങ്കിലും അൽപ്പം ഉല്ലാസം അനുഭവിക്കട്ടെ എന്നാണ് കമ്പനി പറയുന്നത്.

ഓക്‌സിജൻ, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ അഭാവം വഴി യഥാക്രമം ഹൈപ്പോക്‌സിയ, ഹൈപ്പോകാപ്‌നിയ, എന്ന അവസ്ഥയിലെത്തിയാണ് മരണം സംഭവിക്കുന്നത്.ഉപകരണത്തിനുള്ളിലെ രാസവസ്തുക്കളുടെ സ്വാധീനത്താൽ മരിക്കേണ്ടയാൾ ഉന്മാദവസ്ഥയിലേക്കെത്തുന്നു.. പരിഭ്രാന്തി ഇല്ല, ശ്വാസംമുട്ടൽ ഇല്ല വേദനയില്ല സുഖ മരണം. ഫിലിപ്പ് നിറ്റ്ഷ്‌കെയുടെ അഭിപ്രായത്തിൽ, ഓക്‌സിജൻ 1 ശതമാനത്തിൽ കുറവുള്ള ഒരു അന്തരീക്ഷത്തിൽ മരിക്കേണ്ടയാൾക്ക്, ബോധം നഷ്ടപ്പെട്ടതിന് ശേഷം മരണം ഏകദേശം 5-10 മിനിറ്റിനു ശേഷം സംഭവിക്കുമത്രേ.

ഇതോടകം തന്നെ രണ്ട് സാർകോ പ്രോട്ടോടൈപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. മൂന്നാമത്തെ സാർകോയുടെ നിർമ്മാണം നെതർലാൻഡിൽ പുരോഗമിക്കുന്നു. ഇത് വിജയകരമാവുകയാണെങ്കിൽ, മൂന്നാമത്തെ യന്ത്രം 2022-ൽ സ്വിറ്റ്‌സർലൻഡിൽ പ്രവർത്തനക്ഷമമാകും.സ്വിറ്റ്സർലൻഡിൽ സാർകോയെ അസിസ്റ്റഡ് ഡൈയിംഗിന് അഥവാ മരണ സഹായിയായി ഉപയോഗിക്കുന്നതിന് നിയമപ്രശ്‌നങ്ങളൊന്നും തന്നെയില്ലന്നാണ് റിപ്പോർട്ട്.

2021 സെപ്തംബർ മുതൽ ജർമ്മനിയിലെ കാസലിലുള്ള മ്യൂസിയം ഫോർ സെപൽക്രൽ കൾച്ചറിൽ ആദ്യത്തെ സാർകോ പ്രദർശിപ്പിക്കുന്നുണ്ട്.2022 ഓഗസ്റ്റ് വരെ പ്രദർശനം തുടരും. രണ്ടാമത്തേത് ഭംഗിയില്ലായ്മയും മറ്റ് പലവിധ കാരണങ്ങളും പറഞ്ഞ് ഉപേക്ഷിച്ചിരിക്കുകയാണ്.

നിലവിൽ അനസ്‌തേഷ്യയ്‌ക്ക് ഉപയോഗിക്കുന്ന സോഡിയം പെന്റോബാർബിറ്റൽ എന്ന മരുന്ന് ഉപയോഗിക്കുന്നതിനും നിർദ്ദേശിക്കുന്നതിനും വ്യക്തിയുടെ മാനസിക ശേഷി സ്ഥിരീകരിക്കുന്നതിനും വരെ ഒരു ഡോക്ടറോ വിദഗ്ധരോ അധികൃതരോ ഇടപെടേണ്ടതുണ്ട്. അമിതമായാൽ അമൃതും വിഷം എന്ന പോലെ സോഡിയം പെന്റോബർബിറ്റൽ അധികമായാൽ മരണം സംഭവിക്കും എന്നതാണ് ഇതിന് കാരണം. അത്രയേറെ കരുതലെടുത്താണ് ആരോഗ്യ രംഗം മുന്നോട്ട് പോകുന്നത്.ദയാവധം പലയിടത്തും നിയമവിധേയമാക്കിയിട്ടുണ്ട്.എന്നാലും വളരെ അപൂർവ്വമായേ ഇതെല്ലാം സംഭവിക്കാറുള്ളൂ.

എന്നാൽ അത്മഹത്യയെ മഹത്വവൽക്കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ ഒന്നും അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.മനുഷ്യ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്നതിന് പകരം മരിക്കാൻ സഹായിക്കുകയാണോ വേണ്ടതെന്നാണ് പലരുടേയും ചോദ്യം.ഉപകരണം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ടന്നും വിമർശനം ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

Popular this week