32.4 C
Kottayam
Monday, September 30, 2024

യൂണിഫോമില്‍ വനിതാ എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്! വിവാദം

Must read

കോഴിക്കോട്: സേവ് ദി ഡേറ്റിനെതിരേ വിമര്‍ശന മുന്നയിച്ച കേരള പോലീസിനു തിരിച്ചടിയായി ഔദ്യോഗിക യൂണിഫോമില്‍ എസ്ഐയുടെ ഫോട്ടോ ഷൂട്ട്. കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐയാണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹത്തിനു തൊട്ടു മുമ്പായാണ് സേവ് ദി ഡേറ്റ് ഫോട്ടോകള്‍ പുറത്തുവന്നത്.

സംഭവം പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ എത്തിയതോടെയാണ് ചര്‍ച്ചയായി മാറിയത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ പ്രതിശ്രുത വരനുമായി ഫോട്ടോ ഷൂട്ട് നടത്തിയത്.

അതേസമയം, ഇതു ഡിജിപിയുടെ ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് സേനയില്‍ നിന്നുയരുന്ന ആരോപണം. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ സമൂഹമാധ്യമങ്ങളില്‍ പോലീസ് സേനാംഗങ്ങള്‍ വ്യക്തി പരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബര്‍ 31ന് ഉത്തരവ് പുറത്തിറക്കിയിരുന്നു.

പോലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയവ ഉപയോഗിച്ചു ചെയ്യുന്ന നിയമവിരുദ്ധമായ യാതൊരു കാര്യങ്ങള്‍ക്കും ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

എസ്ഐയുടെ ഫോട്ടോ ഷൂട്ട് ഇതിനകം പലരും സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വച്ചിട്ടുണ്ട്. അതിനാല്‍ ഇത് ഗുരുതര അച്ചടക്കലംഘനമായാണ് സേനാംഗങ്ങള്‍ കണക്കാക്കുന്നത്. കൂടാതെ പോലീസ് മാന്വലിലും യൂണിഫോം സംബന്ധിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

‘വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തി സേവ് ദ് ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ ചൂടന്‍ ചര്‍ച്ചകളായി നിലനില്‍ക്കെയായിരുന്നു രണ്ടു വര്‍ഷം മുമ്പ് പോലീസ് മീഡിയാ സെല്ലിന്റെ ഔദ്യോഗിക പേജിലുടെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സേവ് ദ ഡേറ്റ് ആയിക്കോളൂ, കുഞ്ഞങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്’ എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു പോലീസിനു നേരിടേണ്ടി വന്നത്. സദാചാര പോലീസിനെ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപം വരെ പോലീസിനു കേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതോടെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week