KeralaNews

ഉറക്കത്തില്‍ മൂര്‍ഖന്‍ പാമ്പിനേക്കൊണ്ട് കടിപ്പിച്ചു,കൊല്ലത്തെ യുവതിയുടേത് കൊലപാതകം തന്നെ,ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു,ഹീനമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു.പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊല്ലുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.കൃത്യത്തില്‍ സഹായികളായി നിന്ന രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണ്.

ഉത്ര മരിച്ചുകിടന്ന സ്ഥലത്തെത്തി ക്രൈബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തയിരുന്നു.ഇതിനുശേഷം നടത്തിയ സൈബര്‍ പരിശോധനയിലാണ് സൂരജിലേക്ക് അന്വേഷണം നീണ്ടത്.പാമ്പു പിടുത്തക്കാരായ സുഹൃത്തുക്കളുമായി ഇയാള്‍ ക്യത്യം നടന്ന ദിവസമടക്കം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ ലഭിച്ചു.ഒപ്പം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സൂരജ് യൂ ടൂബില്‍ തെരഞ്ഞിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാവിലെ നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.

മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.

ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്. അതേസമയം ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ (25) കഴിഞ്ഞ ദിവസമാണ് കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button