33.4 C
Kottayam
Sunday, May 5, 2024

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി ഒന്നാം പേജ് മാറ്റിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്; ചിത്രങ്ങളില്ലാത്ത ആദ്യത്തെ ഒന്നാം പേജ്

Must read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷത്തില്‍ എത്തിയപ്പോള്‍ മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി ഒന്നാം പേജ് മാറ്റിവച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഒന്നാം പേജ് നിറയെ മരണപ്പെട്ട ആള്‍ക്കാരുടെ പേരുകളുടെ നീണ്ടനിരയാണ് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിലാണ് മരണപ്പെട്ടവര്‍ക്കായി ഈ ആദരം.

ആയിരം പേരുടെ മരണമാണ് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. ഒറ്റവരിയിലായാണ് മരണ വിവരം നല്‍കിയിരിക്കുന്നത്. യുഎസ് മരണങ്ങള്‍ 100,000ന് സമീപം, കണക്കാക്കാനാകാത്ത നഷ്ടം’ എന്ന ആറ് കോളം തലക്കെട്ടിനൊപ്പമാണ് മരണവാര്‍ത്ത നല്‍കിയിരിക്കുന്നത്. ചിത്രങ്ങളില്ലാതെ ഇത്തരത്തില്‍ ആദ്യമായാണ് ന്യൂയോര്‍ക്ക് ടൈംസ് മുന്‍ പേജ് പുറത്തിറങ്ങുന്നത്.

നഷ്ടപ്പെട്ട ജീവിതങ്ങളുടെ വിശാലതയും വൈവിധ്യവും അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാധാരണ ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാഫിക്സ് എന്നിവയുടെ സ്ഥാനത്ത് മരണപ്പെട്ടവരുടെ പട്ടിക മാത്രം നല്‍കിയതെന്ന് ഗ്രാഫിക്സ് ഗ്രാഫിക്സ് ഡെസ്‌കിന്റെ അസിസ്റ്റന്റെ് എഡിറ്റര്‍ സിമോണ്‍ ലാന്‍ഡണ്‍ അഭിപ്രായപ്പെട്ടു. 16 ലക്ഷം വൈറസ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയില്‍ 16,66,801 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 98,683 പേര്‍ ഇതുവരെ മരിച്ചു. 4,46,874 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 11,21,244 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ന്യൂയോര്‍ക്കില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,69,656. മരണം 29,112. നിലവില്‍ 2,77,030 പേര്‍ ചികിത്സയിലുണ്ട്. ന്യൂജേഴ്‌സിയില്‍ മരണം 11,083. രോഗം ബാധിച്ചവര്‍ 154,713. ചികിത്സയിലുള്ളവര്‍ 132,201. ഇല്ലിനോയിസില്‍ മരണം 4,790. രോഗം സ്ഥിരീകരിച്ചവര്‍ 1,07,796. ചികിത്സയിലുള്ളവര്‍ 99,653. കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 92,535. മരണം 3,759. നിലവില്‍ 71,646 രോഗികള്‍ ചികിത്സയിലാണ്.

മസാച്യൂസെറ്റ്‌സില്‍ ആകെ മരണം 6,304. രോഗം ബാധിച്ചവര്‍ 91,662. ഇവിടെ 52,809 രോഗികള്‍ ചികിത്സയിലുണ്ട്. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 71,136 ആയി ഉയര്‍ന്നു. 5,143 പേരാണ് ഇവിടെ മരിച്ചത്. 26,473 പേര്‍ ചികിത്സയിലുണ്ട്. ടെക്‌സസില്‍ രോഗബാധിതര്‍ 55,458. മരണം 1,527. ചികിത്സയിലുള്ളവര്‍ 21,464. മിഷിഗണില്‍ മരണം 5,223. രോഗം ബാധിച്ചവര്‍ 54,365. ചികിത്സയിലുള്ളവര്‍ 15,974.

ഫ്‌ളോറിഡയില്‍ ആകെ രോഗബാധിതര്‍ 50,127. മരണം 2,233. മെരിലാന്‍ഡില്‍ രോഗംബാധിച്ചവര്‍ 45,495. മരണം 2,243. ജോര്‍ജിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 42,242 . മരണം 1,822. ആശുപത്രിയിലുള്ളവര്‍ 38,977. കണക്ടിക്കട്ടില്‍ രോഗം ബാധിച്ചവര്‍ 40,022. മരണം 3,675. ലൂയിസിയാനയില്‍ ഇതുവരെ 37,040 പേര്‍ക്ക് രോഗം കണ്ടെത്തി. 2,689 പേര്‍ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week