26.3 C
Kottayam
Friday, November 29, 2024

രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ 115 കോടിയിലേക്ക്

Must read

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍ 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്‍ക്ക് വാക്സിനേഷന്‍ നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യ മുന്നേറുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ സത്യമാവുകയാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ‘നരേന്ദ്രമോദിജിയുടെ വാക്കുകള്‍ സത്യമാവുകയാണ്. ഇന്ത്യക്കാര്‍ ഒരു തവണ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല’ എന്നായിരുന്നു കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.

അതിനിടെ രാജ്യത്ത് പുതിയ 11,919 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11,242 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,38,85,132 ആയി. 98.28 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 470 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണനിരക്ക്4,64,623 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഫസീലയുടെ കൊലപാതകം: സ്വകാര്യ ലോഡ്ജിൽ വെച്ച് വകവരുത്തിയശേഷം പ്രതി കടന്നത് കർണ്ണാടകയിലേക്ക്, സനൂഫിനായി അന്വേഷണം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചു. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ്...

വെല്ലുവിളിയായി കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും സ്ത്രീകളെ തെരയാൻ കാട്ടിലേക്ക് പോയ 2 സംഘം മടങ്ങി, തെരച്ചിൽ തുടരും

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി....

കോഴിക്കോട് കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന്ന് പരാതി

കോഴിക്കോട്: കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി. രാത്രി പതിനൊന്ന് മണിയോടെ കൊടുവള്ളി - ഓമശ്ശേരി...

മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരൻ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ന്യൂനഗർ സ്വദേശി ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു കരാർ നിർമ്മാണ തൊഴിലാളിയായ ഉദയസൂര്യനെ...

ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങി വെള്ളമൊഴിച്ച് വന്‍വിലയ്ക്ക് മറിച്ചു വില്‍പന, ഒടുവില്‍ പിടിയില്‍

കല്‍പ്പറ്റ: ബെവ്‌കോയില്‍ നിന്ന് വിദേശമദ്യം വാങ്ങി അതില്‍ കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വില ഈടാക്കി വില്‍പ്പന നടത്തുന്ന വയോധികനെ എക്സൈസ് സംഘം പിടികൂടി. വൈത്തിരി വെങ്ങപ്പള്ളി കോക്കുഴി തയ്യില്‍ വീട്ടില്‍ രവി...

Popular this week