അതീവഗ്ലാമര്‍ ലുക്കില്‍ എസ്തര്‍ അനില്‍; പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ അനിലിന്റെ അതീവ ഗ്ലാമര്‍ ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബോള്‍ഡായ എസ്തറിന്റെ പുതിയ ലുക്കിനെ പിന്തുണച്ചും വിമര്‍ശിച്ചും ആരാധകര്‍ കമന്റുകളിടുന്നുണ്ട്.
ബാലതാരമായ സിനിമയിലേക്കെത്തിയ എസ്തര്‍ അനില്‍ ഇപ്പോള്‍ നായികനിരയിലേക്ക് മാറിയിരിക്കുന്നു. ദൃശ്യം സീരിയലിലൂടെയാണ് എസ്തര്‍ ശ്രദ്ധ നേടിയത് സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര്‍ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്. വളരെ ബോള്‍ഡായ പ്രതികരണങ്ങളും എസ്തര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
https://www.instagram.com/p/CWYLHB2PDNp/?utm_source=ig_web_copy_link
അതുകൊണ്ടാവാം അടുത്തിടെയായി എസ്തറിന്റെ വളരെ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. അതീവ ഗ്ലാമര്‍ലുക്കില്‍ എസ്തറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വെള്ള സാരിയുടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു പിറകെയാണ് എസ്തറിന്റെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. ഫോട്ടോഗ്രാഫര്‍ യാമിയാണ് ഇന്‍സ്റ്റയില്‍ എസ്തറിന്റെ ചിത്രങ്ങള്‍ പങ്കിട്ടത്. ചിത്രങ്ങളെ പിന്തുണച്ചും വിമര്‍ശിച്ചും പലരും കമന്റുകളിടുന്നുണ്ട്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ റിലീസിനായി കാത്തിരിക്കുകയാണ് എസ്തര്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 25 മുതലാണ് ഇതിന്റെ സ്ട്രീമിംഗ് തുടങ്ങുന്നത്.