33.2 C
Kottayam
Sunday, September 29, 2024

കൊച്ചിയില്‍ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

Must read

കൊച്ചി: കൊച്ചിയില്‍ വഴിയോരക്കച്ചവടം വിലക്കി ഹൈക്കോടതി. ഡിസംബര്‍ ഒന്നുമുതലാണ് നിയന്ത്രണമേര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച് കൊച്ചി കോര്‍പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അര്‍ഹതയുള്ളവര്‍ക്ക് ഈ മാസം 30നകം ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് 2014ലെ നിയമം കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഉടന്‍ നടപ്പാക്കണം. നിലവിലെ കച്ചവടക്കാരില്‍ 876 പേരില്‍ 700 പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതെന്ന് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.

ഉത്തരവ് നടപ്പാക്കാന്‍ കളക്ടറെയും പോലീസ് കമ്മീഷണറേയും സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. പുനരധിവാസത്തിന് അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണല്‍നീക്കമെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ എം.എച്ച് വിജയനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കരിമണല്‍ ഖനനം നടക്കുന്നുവെന്ന് ആരോപിച്ച് പ്രദേശത്ത് വലിയ സമരം നടന്നുവന്നിരുന്നു. ഇതിനിടെ സിപി ഐ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും പൊലീസും അവിടുത്തെ നാട്ടുകാരും തമ്മില്‍ സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയില്‍ നിന്ന് നാട്ടുകാര്‍ക്കും സമരസമിതിക്കും ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

ജയിലിലടയ്ക്കട്ടെ, നോക്കാമെന്ന് അൻവർ; പ്രതികരണം തേടുന്നതിനിടെ അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പിവി അൻവര്‍. ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും പിവി അൻവര്‍ പറഞ്ഞു. കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതൽ...

പുഷ്പന് അന്ത്യാഭിവാദ്യം; തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; സംസ്കാരം 5 മണിക്ക്

കണ്ണൂർ: പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ. കണ്ണൂരിലെ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ ഇന്നലെയാണ് അന്തരിച്ചത്. തലശ്ശേരിയിലും തുടർന്ന് ചൊക്ലിയിലും മൃതദേഹം പൊതുദർശനത്തിക്കും. തലശ്ശേരി ടൗൺഹാളിൽ നിരവധി...

പിവി അൻവറിനെതിരെ കേസെടുത്തു; ‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി’

കോട്ടയം:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി...

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ്...

Popular this week