KeralaNews

ഇടവാകാംഗമായ വീട്ടമ്മയുമായുള്ള അവിഹിതബന്ധത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവം,കട്ടപ്പനയിലെ വികാരിയ്‌ക്കെതിരെ നടപടിയെടുത്ത് സഭാ നേതൃത്വം,പരാതി നല്‍കാതെ വീട്ടമ്മ

കട്ടപ്പന:ഇടവകാംഗവും പള്ളിവക സ്ഥാപനത്തിലെ ജീവനക്കാരിയുമായ വീട്ടമ്മയുമായുള്ള വൈദികന്റെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ നടപടിയുമായി ഇടുക്കി രൂപത. വെള്ളയാംകുടി പള്ളി വികാരി ഫാ. ജെയിംസ് മംഗലശ്ശേരിയെ വികാരി സ്ഥാനത്ത് നിന്ന് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സഭാ വക്താവ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സിറോ മലബാര്‍ സഭ ഇടുക്കി രൂപതാ മുന്‍ വികാരി ജനറലും വെള്ളയാംകുടി പള്ളിവികാരിയുമായ ജെയിംസ് മംഗലശ്ശേരിക്കെതിരെയാണ് നടപടി.

പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമൊത്തുള്ള വികാരിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇപ്പോഴാണ് നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയതെങ്കിലും മാര്‍ച്ച് 24ന് തന്നെ ജെയിംസ് മംഗലശ്ശേരിക്കെതിരെ നടപടിയെടുത്തിരുന്നുവെന്നാണ് രൂപതയുടെ ഭാഷ്യം. വികാരി സ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം കുദാശ നല്‍കുന്നതില്‍ നിന്ന് കൂടി വൈദികനെ വിലക്കിയെന്നാണ് സൂചന.

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യമായി പള്ളിയിലെത്തുന്നതായി ഇടവകാംഗങ്ങളില്‍ ചിലര്‍ സംശയം ഉന്നയിച്ചിരുന്നു.സഭാ സ്ഥാപനത്തിലെ ജീവനക്കാരികൂടിയായ ഇവര്‍ ജോലിത്തിരക്ക് കൂടുതലാണെന്ന് വ്യക്തമാക്കി ലോക്ക്ഡൗണ്‍ കാലത്തും പള്ളിയില്‍ എത്തിയിരുന്നു. പ്രാര്‍ത്ഥനയ്ക്കായി ഏറെ സമയം ചിലവഴിയ്ക്കുന്നതായും ഇവര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു.രഹസ്യ സംഗമം മൊബൈലില്‍ പകര്‍ത്തിയ വൈദികന്‍ ഇതിനിടെ തന്റെ കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാനായി അടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ നല്‍കി.ഇവിടുത്തെ ജീവനക്കാര്‍ റിക്കവറി സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോയും വീണ്ടെടുക്കുകയായിരുന്നുവെന്നാണ് സൂചന.

ഫോണിലുണ്ടായിരുന്ന വികാരിയും വീട്ടമ്മയും തമ്മിലുള്ള അശ്ലീലദൃശ്യങ്ങള്‍ ഇവിടെ നിന്നാണ് പുറത്തായത്. ഇതോടെ ഇടവകാംഗങ്ങള്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ വൈദികനോ വീട്ടമ്മയോ പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് കട്ടപ്പന പൊലീസ് പറയുന്നത്. എന്നാല്‍, സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായ വൈദികന്റെ പ്രവൃത്തികള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് രൂപത നടപടിയെടുത്തതും വിശദമായ അന്വേഷണം പ്രഖ്യാപിച്ചതെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button