28.8 C
Kottayam
Thursday, June 4, 2026

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് വന്‍നേട്ടം, 100 വയസ്സുള്ള വയോധിക രോഗമുക്തയായി ആശുപത്രി വിട്ടു

Must read

ഇന്‍ഡോര്‍: കൊറോണക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യക്ക് ഒരു പൊന്‍തൂവല്‍ കൂടി. മധ്യപ്രദേശില്‍ നിന്ന് ശുഭകരമായ വാര്‍ത്തയാണ് ഇന്നലെ പുറത്ത് വന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 100 വയസ്സുള്ള വയോധിക കൊറോണ രോഗമുക്തയായി ആശുപത്രി വിട്ടു. 100 വയസ്സുള്ള ചന്ദബായി എന്ന വയോധികയാണ് വൈറസിനെ അതിജീവിച്ച് ആശുപത്രി വിട്ടത്. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ കൊറോണ രോഗിയായിരുന്നു ഇവര്‍.

ഇന്ത്യയുടെ ആരോഗ്യ രംഗം എത്രത്തോളം ശക്തമാണെന്നാണ് ചന്ദ ബായിയുടെ രോഗമുക്തിയിലൂടെ തെളിയുന്നത്. വളരെ ആഘോഷമാക്കിയാണ് നാട്ടുകാര്‍ ചന്ദബായിയെ വീട്ടിലേക്ക് കൊണ്ടുപോയത്. അതേസമയം ഇന്ത്യയിലെ മരണനിരക്ക് 3.06 ശതമാനമാണ്. ആഗോള മരണ നിരക്കായ 6.65 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് വളരെ കുറവാണെന്ന് വ്യക്തമാകുന്നു.

നിലവില്‍ രാജ്യത്തുള്ള രോഗികളെല്ലാം തന്നെ വിദഗ്ധ ചികിത്സയിലാണ്.രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ്. മരിച്ചവരില്‍ 15 വയസില്‍ താഴെ പ്രായമുള്ളവര്‍ 0.5 ശതമാനവും 15നും 30നും ഇടയില്‍ പ്രായമുള്ളവര്‍ 2.5 ശതമാനവും മാത്രമാണ്. 30നും 45നും ഇടയില്‍ പ്രായമുള്ളവര്‍ 11.4 ശതമാനവും, 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ 35.1 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

130 കോടി ജനങ്ങളുള്ള രാജ്യത്ത് ഇനി 63,624 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത് 3 ശതമാനത്തില്‍ താഴെ മാത്രമാണെന്നതും ആരോഗ്യ രംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week