കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. 55 വയസ്സുള്ള അരിക്കുളം സ്വദേശി. മെയ് 7 ന് രാത്രി അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.
രണ്ടാമത്തെയാള്‍ 46 വയസ്സുള്ള തിക്കോടി സ്വദേശി കുവൈറ്റ് കരിപ്പൂര്‍ വിമാനത്തില്‍ മെയ് 13 ന് എത്തി. ജില്ലയിലെയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 21 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.
മൂന്നാമത്തെയാള്‍ 39 വയസ്സുള്ള വടകര താഴെയങ്ങാടി സ്വദേശി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ താമസിച്ച് ജോലി ചെയ്യുകയാണ്. ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലാമത്തെയാള്‍ 42 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു.
അഞ്ചാമത്തെയാള്‍ 32 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേത്തില്‍ അറിയിച്ചിരുന്നു. ഇതുവരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂര്‍ 12, കാസര്‍കോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പിടിപ്പെട്ടത്. കോഴിക്കോട് രോഗം ബാധിച്ചത് ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ്.
രണ്ടുപേര്‍ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 732 ആയി. 216 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. 84258 പേര്‍ നിരീക്ഷണത്തിലുണ്ട്. 83649 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 609 പേര്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുണ്ട്. ഇന്ന് 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.