ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയില്‍ ആരംഭിച്ചു. ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിന്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ ചുരുളിയുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കുന്നത്.
ലിജോയുടേതാണ് കഥ. മമ്മൂട്ടിയുടെ പുതിയ നിര്‍മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിന്റെ ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. പേരന്‍പ്, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. തമിഴ്‌നാട് ആണ് സിനിമയുടെ പശ്ചാത്തലം. സിനിമയില്‍ തമിഴ്, മലയാളം സംഭാഷണങ്ങള്‍ ഉണ്ടാവും.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം.19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. ജോജു, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനതാരങ്ങള്‍. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
https://www.facebook.com/shareesh.hareesh/posts/4217650215031260