തിരുവനന്തപുരം: ഉത്രവധക്കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള മരണങ്ങള്‍ ഇനി അന്വേഷിക്കും. ഇത് പരിശോധിക്കാന്‍ പോലീസ് മാനദണ്ഡങ്ങള്‍ തയാകാക്കുന്നു. പാമ്പ് കടിയേറ്റുള്ള മരണം സ്വാഭാവികമോ, അപകടമോ, കൊലപാതകമോ എന്ന് പരിശോധിക്കാനുള്ള മാനദണ്ഡങ്ങളാണ് തയാറാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് ഇതിനായി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉത്രക്കേസ് ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് തീരുമാനം. അതേസമയം ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്നു വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷല്‍ സെഷന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ പ്രഖ്യാപിക്കുക.
കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങി പ്രോ സിക്യൂഷന്‍ ചുമത്തിയ അഞ്ചില്‍ നാല് കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യകേസാണിത്.
പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഡമ്മി പരീക്ഷണവും അടക്കമുള്ള ശാ സ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ വീട്ടിലെ കിടപ്പുമുറി യില്‍ മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.