25.2 C
Kottayam
Tuesday, October 1, 2024

ആറു വയസുകാരന്‍ മകന്റെ മുന്നില്‍വെച്ച് ശാരീരിക ബന്ധം; സര്‍ക്കിള്‍ ഓഫീസറെയും വനിതാ കോണ്‍സ്റ്റബിളിനെയും പിരിച്ചുവിട്ടു

Must read

ജയ്പുര്‍: ആറുവയസുകാരന്‍ മകന്റെ മുന്‍പില്‍വെച്ച് നീന്തല്‍ക്കുളത്തില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ജയ്പുര്‍ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയും അജ്‌മേര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനിയെയുമാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പോക്സോ കേസില്‍ അറസ്റ്റിലായ ഇരുവരേയും നേരത്തെ ജോലിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ തീരുമാനം കൈകൊണ്ടത്. ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കിള്‍ ഓഫീസര്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയാണ് കോണ്‍സ്റ്റബിള്‍ അബദ്ധത്തില്‍ വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവെച്ചത്.

കോണ്‍സ്റ്റബിളിന്റെ ജന്മദിനാഘോഷത്തിനായാണ് ഇരുവരും പുഷ്‌കറിലെ ആഡംബര റിസോര്‍ട്ടില്‍ മുറിയെടുത്തത്. ജന്മദിനാഘോഷത്തിനിടെ കോണ്‍സ്റ്റബിളിന്റെ ആറുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫോണില്‍ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകള്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റുന്നതിനിടെയാണ് വനിതാ കോണ്‍സ്റ്റബിളിന് അബദ്ധം സംഭവിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണ് പോക്സോ ചുമത്താന്‍ കാരണം. വീഡിയോ പങ്കുവെച്ചത് ഭര്‍ത്താവും ബന്ധുക്കളും കണ്ടതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിന് രണ്ട് എസ്.എച്ച്.ഒ.മാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

2001ലാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ വിവാഹിതയാവുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചു. 2008ലാണ് യുവതി രാജസ്ഥാന്‍ പോലീസില്‍ ചേരുന്നത്. ജൂലൈ 13നാണ് വിവാദ വീഡിയോ പുറത്തുവന്നത്. പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഒപ്പം ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ അവര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. അവരുടെ ബന്ധുക്കളും പരിചയക്കാരും ഈ വീഡിയോ കാണുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week