25 C
Kottayam
Tuesday, October 1, 2024

ഇനി കന്യകാത്വം എന്ന് ഉപയോഗിക്കേണ്ട, പകരം ‘ലൈംഗിക അരങ്ങേറ്റം’: പുതുവാക്ക് സമ്മാനിച്ച് സെക്ഷ്വൽ ഫ്രീഡം ഫിലോസഫർ ഹോഡ്ജസ്

Must read

കന്യകാത്വം’ അഥവാ വെർജിനിറ്റി എന്ന വാക്കിനോട് ‘നോ’ പറഞ്ഞ് എഴുത്തുകാരിയും ‘സെക്ഷ്വൽ ഫ്രീഡം ഫിലോസഫർ’ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന നിക്കോള്‍ ഹോഡ്ജസ്. ഈ പുരോഗമന കാലത്ത് ‘കന്യകാത്വം’ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇവർ പറയുന്നു. ഇതിനു പകരമായി ഇനിമുതൽ ‘ലൈം​ഗിക അരങ്ങേറ്റം’ എന്ന വാക്ക് ഉപയോഗിച്ചാൽ മതിയെന്നാണ് നിക്കോള്‍ ഹോഡ്ജസ് വ്യക്തമാക്കുന്നത്.

സ്ത്രീകളുടെ ലൈം​ഗികതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാമൂഹികമായ ചില അടിച്ചമർത്തലുകളുടെ ഭാ​ഗമായിട്ടാണ് ‘കന്യകാത്വം’ എന്ന വാക്കിനെ പുരോഗമന ലോകവും ഫെമിനിസ്റ്റുകളും കണ്ടുപോരുന്നത്. കന്യക എന്ന വാക്ക് സ്ത്രീയെ ഉദ്ദേശിച്ച് ഉപയോഗിക്കുമ്പോൾ ഈ വാക്കിനു തുല്യമായി പുരുഷനെ സൂചിപ്പിക്കാൻ മറ്റൊരു വാക്ക് ഇല്ലെന്നത് കണക്കിലെടുത്താണ് പകരം ‘ലൈം​ഗിക അരങ്ങേറ്റം’ എന്ന വാക്ക് ഉപയോഗിക്കാമെന്ന് നിക്കോള്‍ ഹോഡ്ജസ് വ്യക്തമാക്കുന്നത്.

തന്റെ ‘Oh, the Places You’ll Go Oh Oh!’ എന്ന പുസ്തകത്തിലാണ് ഹോഡ്ജസ് ഈ വാക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. സ്ത്രീകളുടെ രതിമൂർച്ഛയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണിത്. കന്യകാത്വം നഷ്ടമായി, കന്യകാത്വം കവര്‍ന്നെടുത്തു തുടങ്ങിയ പരാമർശങ്ങൾ കാലത്തിനു യോജിച്ചതല്ലെന്നും ഇതിൽ ഉയർന്നു കാണാവുന്നത് പച്ചയായ സ്ത്രീവിരുദ്ധത ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കന്യകാത്വത്തിനു പകരം പുതിയൊരു വാക്ക് ഉപയോഗിക്കണമെന്ന് ഇവർ മാസങ്ങളായി നിരന്തരം ആവശ്യപ്പെടാറുണ്ടെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു./

ഏതായാലും ഹോഡ്ജസിന്റെ ആരാധകർ ഈ പുതിയ വാക്കിനെ ഏറ്റെടുത്ത് കഴിഞ്ഞു. ‘പെണ്‍കുട്ടികള്‍ ഏതെങ്കിലും നഷ്ടത്തില്‍ നിന്നുമല്ല പുതിയൊരു യാത്ര തുടങ്ങേണ്ടത്. അവർക്ക് എന്തെങ്കിലും നഷ്ടപ്പെട്ടതോ എന്തെങ്കിലും ഉപേക്ഷിച്ചതോ ആയ തോന്നലവിടെയുണ്ടാകുന്നു. അത് അപമാനമായി തോന്നേണ്ട കാലം കഴിഞ്ഞു. മറിച്ച് അതൊരു ആഘോഷമാണ്’, നിക്കോള്‍ ഹോഡ്ജസ് ട്വിറ്ററില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week