ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാര്‍ഷികവരുമാനത്തില്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനം വര്‍ധിച്ചെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം മുന്‍ വര്‍ഷത്തെക്കാള്‍ 22 ലക്ഷം രൂപയുടെ വര്‍ധനവാണ് മോഡിക്കുണ്ടായത്.
ഇതോടെ വരുമാനം 2.85 കോടിയില്‍ നിന്ന് 3.07 കോടി (3,07,68,885) ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജംഗമവസ്തുക്കളായി 1.97 കോടി രൂപയുടെ വസ്തുവകകളാണ് പ്രധാനമന്ത്രിക്കുള്ളത്. സ്വന്തമായി വാഹനമില്ല. ലോണ്‍ അടക്കമുള്ള മറ്റ് കടബാധ്യതകളും അദ്ദേഹത്തിനില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 31 2021 വരെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
രേഖകള്‍ പ്രകാരം 1.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുള്ളത്. കയ്യില്‍ 36,000 രൂപയുമുണ്ട്. ഇതിനൊപ്പം ഗാന്ധിനഗര്‍ എസ്ബിഐയിലെ അക്കൗണ്ടില്‍ 1.86 കോടി രൂപ സ്ഥിരനിക്ഷേപമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 1.6 കോടി രൂപയായിരുന്നു. ഇതിനൊപ്പം 1.48 ലക്ഷം രൂപ വിലവരുന്ന നാല് സ്വര്‍ണമോതിരവും അദ്ദേഹത്തിനുണ്ട്.