കോഴിക്കോട്: മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് കുതിരവട്ടം നാച്വര്‍ വെല്‍നെസ് സ്പാ ആന്‍ഡ് ബ്യൂട്ടി ക്ലിനിക് മാനേജര്‍ മാനന്തവാടി സ്വദേശി വി എസ് വിഷ്ണു(21), മലപ്പുറം സ്വദേശി പി. മഹ്റൂഫ്(34) എന്നിവരാണ് അറസ്റ്റിലായത്.
മെഡിക്കല്‍ കോളജ് പോലീസാണ് ഇവരെ പിടികൂടിയത്. ഇവിടെ ജോലി ചെയ്തുന്ന ആലപ്പുഴ, പാലക്കാട്, വയനാട് സ്വദേശിനികളായ മൂന്ന് സ്ത്രീകളെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. കോര്‍പ്പറേഷന്റെ ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വാട്സ്ആപ്പ് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഓണ്‍ലൈനില്‍ മസാജ് സെന്ററുകള്‍ തിരയുന്നവരുടെ നമ്പറുകള്‍ ശേഖരിച്ച് ഫോണില്‍ തിരികെ വിളിക്കുന്നതായിരുന്നു രീതി. പലയിടങ്ങളില്‍ നിന്ന് എത്തിക്കുന്ന സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക വൈകൃതങ്ങളായിരുന്നു നടത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച് പരിശോധന വൈകിട്ടോടെയാണ് പൂര്‍ത്തിയായത് അനുമതിയില്ലാതെ സ്ഥാപനം നടത്തിയതിന് ഉടമകള്‍ക്കെതിരെയും കേസെടുത്തു. മെഡിക്കല്‍കോളേജ് സി.ഐ. ബെന്നി ലാലു, എസ്.ഐ.മാരായ വി.വി. ദീപ്തി, കെ. സുരേഷ് കുമാര്‍, പി.കെ. ജ്യോതി, പോലീസുകാരായ വിനോദ്കുമാര്‍, റജീഷ്, ജിതിന്‍, അതുല്‍, ജംഷീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.