ബന്ധുവിന്റെ 19കാരിയായ ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പുനെ: മഹാരാഷ്ട്രയില്‍ ബന്ധുവിന്റെ ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പുനെയിലാണ് സംഭവം. 19കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. തുക്കാറാം എന്നയാളാണ് കേസിലെ മുഖ്യപ്രതി. അടുത്തിടെ വിവാഹിതരായ ബന്ധുവിനും ഭാര്യയ്ക്കും ഇയാള്‍ തന്റെ വീട്ടില്‍ താമസിക്കാന്‍ അനുമതി നല്‍കിയിരുന്നു.

തുടര്‍ന്ന് അടുത്തുള്ള പുരാതന ക്ഷേത്രം കാണിക്കാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി പുറത്തുപോയ തുക്കാറാം ഒരു സുഹൃത്തിനെയും കൂടെക്കൂട്ടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പെണ്‍കുട്ടിയെ ആക്രമിച്ചു. ആദ്യം ഇയാളുടെ സുഹൃത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

തുടര്‍ന്ന് പീഡന ശ്രമം പെണ്‍കുട്ടി എതിര്‍ത്തതോടെ മുഖ്യപ്രതി തുണി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറക്കി കൊലനടത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ മുഖം തകര്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതി പിടിയിലാകുന്നത്. ഇയാളുടെ സുഹൃത്തിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News