23.7 C
Kottayam
Saturday, November 23, 2024

ലോക്ക് ഡൗൺ കാലത്ത് കറണ്ട് ചാർജ് കൂടിയതെങ്ങിനെ?

Must read

തിരുവനന്തപുരം:കഴിഞ്ഞ ഒന്നര മാസത്തിലധികമായി ജനങ്ങൾ വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ, ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു കുടുംബ ഒത്തുചേരൽ ആയിരുന്നു ലോക്ക് ഡൗൺ സമ്മാനിച്ചത്. സ്വാഭാവികമായും ബോറടി മാറ്റുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ എല്ലാവരും സ്വീകരിച്ചു. ചിലർ മണിക്കൂറുകളോളം ടി വി കണ്ടു. മറ്റു ചിലർ സോഷ്യൽ മീഡിയയിൽ മുഴുകി. മറ്റുചിലർ പാചകകലയിൽ പരീക്ഷണങ്ങളുമായി മുന്നോട്ടു പോയി. ചിലരാകട്ടെ കലാപരമായ കഴിവുകൾ പൊടിതട്ടിയെടുത്ത് പ്രകടിപ്പിച്ചു. ഇതിനൊന്നും മിനക്കെടാത്ത മറ്റൊരു വിഭാഗം രാവും പകലും ഉറങ്ങിത്തള്ളി. ഇത്തരത്തിൽ ജനങ്ങൾക്ക് മാനസിക പിരിമുറുക്കം ഇല്ലാതെ ലോക്ക് ഡൗൺ കാലം കഴിച്ചുകൂട്ടാൻ വൈദ്യുതി അടിസ്ഥാന അവശ്യഘടകമായി തീർന്നിരുന്നു.

ലോക്ക്ഡൗൺ കാലയളവിൽ അടച്ചിടപ്പെട്ട ജീവിതകാലത്ത് വൈദ്യുതിയുപയോഗം അതിന്റെ അതുവരെയുണ്ടായിരുന്ന പ്രവണതയിൽ നിന്നും വളരെയധികം വ്യതിചലിച്ചു എന്നത് മിക്കവാറും പേർ ശ്രദ്ധിച്ചിരിക്കില്ല. സാധാരണയായി വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗത്തിൽ കുതിച്ചു ചാട്ടം ഉണ്ടാകാറുണ്ടെങ്കിലും ഈ വേനലിൽ നാളിതുവരെയുളള റിക്കോർഡ് ഭേദിക്കുന്ന ഉപയോഗമാണ് വീടുകളിൽ ഉണ്ടായത്. ഇത്തരത്തിൽ ഉപയോഗവും സ്വാഭാവികമായും വൈദ്യുതി ബില്ലും കൂടുമെന്നുള്ള യാതൊരു ധാരണയും പലർക്കും ഇല്ലായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് വൈദ്യുതി ബില്ലിനെക്കുറിച്ച് ഇത്രയേറെ പരാതികൾ ഉയർന്നതും. വീട്ടിലെ ഓരോ ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ എത്രനേരം കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ചെലവാകും എന്ന് മനസ്സിലാക്കുന്നത് ഈ സാഹചര്യത്തിൽ നന്നായിരിക്കും.

ആദ്യം ഇടത്തരം വീടുകളിലെ സ്ഥിതി നോക്കാം. ടിവിയും റെഫ്രിജറേറ്ററും ഇല്ലാത്ത ഇടത്തരം മലയാളി ഭവനങ്ങൾ ചുരുക്കം. ലോക്ക്ഡൗണിനുമുമ്പ് ടിവി ഉപയോഗിച്ചിരുന്നത് നാലോ അഞ്ചോ മണിക്കൂർ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 15 മണിക്കൂറോളമായി. ടിവി കാണുമ്പോൾ ഒരു ലൈറ്റും ഫാനും നിർബന്ധം. ഈ രീതിയിൽ അഞ്ച് മണിക്കൂർ ഉപയോഗിക്കുമ്പോൾ ഒരു യൂണിറ്റായി. ടിവി കാണുന്നതിന് മാത്രം ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു യൂണിറ്റ് കറണ്ടാവും (ലൈറ്റും ഫാനും ഉൾപ്പടെ). കിടപ്പുമുറിയിൽ ഒരു ഫാൻ 8 മണിക്കൂർ പ്രവർത്തിക്കുമ്പോൾ അര യൂണിറ്റ് ആയി. അങ്ങനെ രണ്ടു കിടപ്പു മുറി ഉപയോഗിക്കുമ്പോൾ ഒരു യൂണിറ്റ് ഫാനിനു മാത്രം ചെലവാകുന്നു എന്നോർക്കുക.

റെഫ്രിജറേറ്റർ ഒരു ദിവസം മുക്കാൽ യൂണിറ്റ് മുതൽ ഒരു യൂണിറ്റ് വരെ ഉപയോഗിക്കും. കംപ്രസ്സർ കേടാണെങ്കിൽ അത് അതിലും കൂടുതലാകും. പിന്നെ അത്യാവശ്യം മറ്റുപകരണങ്ങൾ കൂടിയാകുമ്പോൾ ഇടത്തരം വീടുകളിൽ ഒരു ദിവസം നാല് യൂണിറ്റ് ഉപയോഗം ആയി. 60 ദിവസത്തെ ഉപയോഗം ശരാശരി 4 യൂണിറ്റ് വച്ച് കണക്കാക്കിയാൽ 240 യൂണിറ്റ്. രണ്ടുമാസം കൊണ്ട് 240 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്. ശ്രദ്ധയോടെ നിയന്ത്രിച്ച് ഉപയോഗിക്കാതെ, ഉപയോഗം 240 യൂണിറ്റ് കടന്നു പോയാൽ സബ്സിഡിക്ക് പുറത്താവുകയും ബിൽ തുക കൂടുകയും ചെയ്യും.

ഇനി കൂടുതൽ മുറികളുള്ള കുറച്ചു കൂടി വലിയ വീടുകളുടെ കാര്യം നോക്കാം. മൈക്രോവേവ് ഓവൻ, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഗീസറുകൾ, വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ട്രെഡ് മിൽ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉള്ള വീടുകളിലെ ലോക്ക് ഡൗൺ ജീവിതത്തിലേക്കാണ് നമ്മുടെ നോട്ടം.

1.5 ടണ്ണിന്റെ ഒരു എയർ കണ്ടീഷണർ അര മണിക്കൂർ പ്രവർത്തിക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി ആകും എന്നോർക്കുക. വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് ഗീസർ എന്ന ചെറിയ ഉപകരണം 20 മിനിട്ട് പ്രവർത്തിക്കുമ്പോൾത്തന്നെ ഒരു യൂണിറ്റ് വൈദ്യുതി ആകും.

അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരങ്ങളിൽ ഇൻഡക്ഷൻ കുക്കർ (2000W, 30 മിനിറ്റിൽ ഒരു യൂണിറ്റ്), മൈക്രോവേവ് അവൻ (1200 W, 50 മിനിറ്റിൽ ഒരു യൂണിറ്റ്), ഡിഷ് വാഷർ (30 മിനിറ്റിൽ ഒരു യൂണിറ്റ്), റെഫ്രിജറേറ്റർ (ഒരു ദിവസം മുക്കാൽ യൂണിറ്റ് മുതൽ ഒരു യൂണിറ്റ് വരെ), എന്നിവ താരതമ്യേന കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ട്രെഡ് മിൽ 40 മിനിറ്റ് പ്രവർത്തിക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി ചെലവാകും.

ദ്വൈമാസ ഉപയോഗം 500 യൂണിറ്റിൽ താഴെയാണെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടങ്ങി ഘട്ടം ഘട്ടമായി വർദ്ധിക്കുന്ന രീതിയിലുള്ള (ടെലിസ്കോപ്പിക്) താരിഫാണ് വരിക. എന്നാൽ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളിൽ വന്നാൽ, തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്കണം. 500 യൂണിറ്റിന് മുകളിൽ ആകുമ്പോൾ മൊത്തം യൂണിറ്റിനും 5.80 രൂപ വച്ച് നൽകണം. 601 യൂണിറ്റ് മുതൽ 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.60 രൂപയും, 701 യൂണിറ്റ് മുതൽ 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.90 രൂപയും, 801 യൂണിറ്റ് മുതൽ 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 7.10 രൂപയും നൽകേണ്ടി വരും. 1000 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 7.90 രൂപ നിരക്കിൽ മൊത്തം യൂണിറ്റിനും നൽകണം.

കിലുക്കം സിനിമയിൽ എല്ലാം തകർത്തിട്ട് രേവതിയുടെ കഥാപാത്രം പറയുന്നത് ഓർമ്മ വരുന്നു. ‘ഞാൻ വേറൊന്നും ചെയ്തില്ല; ഇത്രേ ചെയ്തുള്ളു!’ വീടുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചാൽ തീർച്ചയായും ബിൽ തുക കുറയ്ക്കാൻ കഴിയും. ഓരോ ഉപകരണങ്ങളും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് മനസ്സിലാക്കി നിയന്ത്രിച്ചുമാത്രം ഉപയോഗിക്കുക. ലോക്ക് ഡൗണിനെ ഒരു ഭാരമാക്കാതിരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.