32.4 C
Kottayam
Monday, September 30, 2024

ഫോണില്ലെന്ന് പറഞ്ഞ് പത്താം ക്ലാസുകാരി വിളിച്ചു; ഫോണുമായി സുരേഷ് ഗോപി വീട്ടിലെത്തി

Must read

മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് സങ്കടം വിളിച്ചറിയിച്ച വിദ്യാര്‍ഥിനിക്ക് സഹായവുമായി നടനും എംപിയുമായ സുരേഷ് ഗോപി വീട്ടിലെത്തി. ഫോണും പലഹാരവും നല്‍കിയ എംപി വിദ്യാര്‍ഥിനിയുടെ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു.

എസ്എസ്എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥിനി ഒരാഴ്ച മുന്‍പാണ് സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സങ്കടം അറിയിച്ചത്. വഴിയുണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും തന്റെ വീട്ടു പരിസരത്തെ ചെളി നിറഞ്ഞ വഴിയിലൂടെ മലയാളത്തിന്റെ പ്രിയ നടന്‍ വരുമെന്ന് വിദ്യാര്‍ഥിനി ഒട്ടും പ്രതീക്ഷിച്ചില്ല.

എന്നാല്‍, ഇന്നലെ ഫോണുമായി അദ്ദേഹം നേരിട്ട് എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. കൊച്ചിയില്‍നിന്നു വാങ്ങിയ പലഹാരങ്ങളും അദ്ദേഹം കരുതിയിരുന്നു. പാതിവഴിയില്‍ നിലച്ച വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week