ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ പകുതിയിലധികം കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24,296 പേർക്കാണ് ചൊവ്വാഴ്ച കേരളത്തിൽ കോവിഡ് പോസിറ്റീവായത്.
24 മണിക്കൂറിനിടെ രാജ്യത്ത് 648 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 34,169 പേർ രോഗമുക്തി നേടി. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 4,35,758 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,22,327 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,90,930 പേർ കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 59,55,04,593 പേർക്കാണ് വാക്സിൻ നൽകിയത്.