26.9 C
Kottayam
Monday, November 25, 2024

വീടുവയ്ക്കാൻ മണ്ണുമാറ്റുന്നതിന് കൈക്കൂലി ,രാമപുരം സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

Must read

പാലാ:സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി ആവശ്യമായ അനുമതികളോടെ പോട്ടിച്ച പാറ നീക്കം ചെയ്യുന്നതിന് 5,000 / – രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലയിലെ രാമപൂരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിജു കെ . ജെ യെ വിജിലൻസ് അറസ്റ്റ് ചെയ്തു .

രാമപൂരം സ്വദേശിയുടെ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസോടെ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിന് കോവിഡ് കാലയളവിൽ സ്ഥലം കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ പാസിന്റെ കാലാവധിക്കുള്ളിൽ പാറ നീക്കം ചെയ്യാൻ സാധിക്കാതെ വരുകയും തുടർന്ന് പാറ നീക്കം ചെയ്യുന്നതിന് രാമപുരം പോലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിയ്ക്കുകയും ചെയ്തു.

തുടർന്ന് പോലീസ് ബുദ്ധിമുട്ടിക്കാതെ നോക്കികൊള്ളാമെന്ന് പറഞ്ഞ് പാറ നീക്കം ചെയ്യന്നതിലേയ്ക്ക് രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിജു കെ.ജെ ആദ്യം 19/08/2021 തീയതി 3,000/ – രൂപ കൈക്കൂലി കൈപ്പറ്റിയിരുന്നതും തുർന്ന് വീണ്ടും 5,000 / – രൂപ കൂടി കൈക്കൂലിയായി നിരന്തരം ആവശ്യപ്പെടുകയും ചെയ്തു.

രാമപുരം സ്വദേശി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ,കിഴക്കൻ മേഖല , കോട്ടയം പോലീസ് സൂപ്രണ്ട്.വി.ജി.വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു . രാമപുരം അമ്പലം കവലയിൽ വേഷം മാറിയെത്തിയ വിജിലൻസ് സംഘം തുക കൈമാറാൻ രാമപുരം സ്വദേശികൊപ്പം കൂടുകയായിരുന്നു.

പൂവക്കുളം റോഡിൽ വച്ചായിരുന്നു തുക കൈമാറ്റം തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ , കിഴക്കൻ മേഖല കോട്ടയം പോലീസ് സുപ്രണ്ട് .വി.ജി . വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി. വി . ജി . രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർമാരായ റെജി എം .കുന്നിപ്പറമ്പൻ , രാജേഷ് കെ.എൻ ,നിസാം എസ് .ആർ , സജു എസ്.ദാസ് , മനോജ് കുമാർ കെ.ബി,പ്രശാന്ത് കുമാർ എം . കെ എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് പിടികൂടിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week