25.5 C
Kottayam
Monday, September 30, 2024

”സണ്ണിച്ചാ! നിന്റെ എല്ലാ വിജയങ്ങളിലും അവ എന്റേത് കൂടിയെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു; സണ്ണി വെയ്ന് – ദുല്‍ഖര്‍ സൽമാൻ കൂട്ടുകെട്ട് ചർച്ചയാകുന്നു !

Must read

കൊച്ചി:മലയാളത്തിന്റെ പ്രിയ യുവ നായകൻ സണ്ണി വെയ്ന് പിറന്നാള്‍ ദിനമാണ് ഇന്ന്. സിനിമാ ലോകത്തുനിന്നും നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. മഞ്ജുവാര്യര്‍, ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ തുടങ്ങി മലയാളികളുടെ പ്രിയ താരങ്ങളെല്ലാം സണ്ണി വെയ്‌ന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

അക്കൂട്ടത്തില്‍ സണ്ണി വെയ്‌ന്റെ അടുത്ത സുഹൃത്ത് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ സണ്ണിയെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സണ്ണിച്ചാ! നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസ. നീ ചെയ്യുന്ന എല്ലാ നല്ല സിനിമകളെയും ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിന്റെ എല്ലാ വിജയങ്ങളിലും, നിനക്ക് ലഭിക്കുന്ന എല്ലാ നല്ല പ്രതികരണങ്ങളിലും നിരൂപകപ്രശംസയിലും അവ എന്റേതെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു. എന്റെ ‘ലാലു’വിന്റെ ‘കുരുടി’ക്കും ‘കാസി’യുടെ ‘സുനി’ക്കും ഒരിക്കല്‍ കൂടെ ജന്മദിനാശംസകള്‍,” എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.

മലയാളസിനിമയിൽ വളരെയധികം ചർച്ചചെയ്യപ്പെട്ട സൗഹൃദങ്ങളിലൊന്നാണ് സണ്ണി വെയ്ന്‍-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ട്. സിനിമയ്ക്കപ്പുറം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. ദുല്‍ഖറിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനുകളിലും സ്ഥിരസാന്നിധ്യമാണ് സണ്ണി.

സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആന്‍മരിയ കലിപ്പിലാണ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളിലും ഒരുമിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week