EntertainmentNews

സ്‌കൂളിലെ നാടകങ്ങളില്‍ നിന്നു പോലും എന്നെ ഒഴിവാക്കിയിരുന്നു; വെളിപ്പെടുത്തലുമായി നടി തമന്ന

തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ബോളിവുഡിലെത്തി തന്റേയായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് തമന്ന. ഇപ്പോഴിത കരിയറില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

പതിനഞ്ചാം വയസിലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോംബെയില്‍ നിന്ന് ആണെങ്കിലും തെന്നിന്ത്യന്‍ സിനിമാ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എങ്ങനെ ഇടപെടണം എന്നറിയില്ലായിരുന്നു. അവസരം കിട്ടിയപ്പോള്‍ ഉപയോഗിച്ചു. പരിശീലനം ലഭിച്ച ഒരു നടി അല്ലായിരുന്നു ഞാന്‍.

സ്‌കൂളിലെ നാടകങ്ങളില്‍ നിന്നു പോലും എന്നെ ഒഴിവാക്കിയിരുന്നു. മുംബൈയില്‍ ഒരു വര്‍ഷം നാടകം ചെയ്തു. പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ആദ്യ അനുഭവമായിരുന്നു അത്” എന്ന് തമന്ന അഭിമുഖത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button