24.3 C
Kottayam
Monday, September 23, 2024

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ ; കേരളത്തിലെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥർക്ക്

Must read

ന്യൂഡൽഹി:അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൊലീസ് മെഡലുകള്‍ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്.ഇതില്‍ 28 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് എന്‍ ഐ എ ഉദ്യോഗസ്ഥരും 13 സി ബി ഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.

ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. ഡി വൈ എസ് പി എ അശോകന്‍, മലപ്പുറം എസ് പി സുജിത്ത് ദാസ് എന്നിവര്‍ക്കും മെഡലുകള്‍ ഉണ്ട്. 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ ലഭിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

ഉത്തര്‍പ്രദേശില്‍ നിന്ന് പത്തും കേരള, രാജസ്ഥാന്‍ പൊലീസ് സേനകളില്‍ നിന്ന് ഒന്‍പത് ഉദ്യോഗസ്ഥരും മെഡലിന് അര്‍ഹരായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് എട്ടും, ബിഹാറില്‍ നിന്ന് ഏഴും, ദില്ലി, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും മെഡലിന് അര്‍ഹരായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ഒരാളെ വീതം മെഡലിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

Popular this week