തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കെ.എം ബഷീര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.
സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജിക്ക് മര്‍ദ്ദനമേറ്റു. മൊബൈലും തിരിച്ചറിയല്‍ കാര്‍ഡും തട്ടിപ്പറിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി. ശ്രീരാം വെങ്കിട്ട രാമന്റേയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെയാണ് കൈയ്യേറ്റമുണ്ടായത്. മുമ്പും കോടതിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം ഉണ്ടായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News