30 C
Kottayam
Monday, November 25, 2024

നിയമസഭയില്‍ അമ്മയെക്കുറിച്ച് പറഞ്ഞ് വിതുമ്പി ഗണേശ് കുമാര്‍; റോഡുപണികള്‍ വൈകുന്നുവെന്ന് വിമര്‍ശനം

Must read

തിരുവനന്തപുരം: നിയമസഭയില്‍ അമ്മയെക്കുറിച്ച് പറഞ്ഞ് വിതുമ്പി കെ.ബി ഗണേശ് കുമാര്‍. കിഫ്ബി പദ്ധതിവഴിയുള്ള റോഡുപണികള്‍ വൈകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം വിതുമ്ബിയത്. ‘അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താന്‍ വെഞ്ഞാറമൂട്ടില്‍ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോള്‍ അമ്മ മരിച്ചു.

വെഞ്ഞാറമൂട് മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണ്- ഗണേഷ് കുമാര്‍ പറഞ്ഞു. കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം തന്റെ മണ്ഡലമായ പത്തനാപുരത്ത് 2018ല്‍ പ്രഖ്യാപിച്ച ഒരു റോഡിന്റെ പണിയും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും പറഞ്ഞു.

കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്‍ തുക ശമ്പളം വാങ്ങുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പിലുള്ളപ്പോള്‍ പുറത്തുനിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുത് എന്തിനാണ്. വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പും കിഫ്ബിയും സര്‍ക്കാരിന്റെ അഭിമാന സ്തംഭങ്ങളാണെന്നും പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതല്‍ പണം അനുവദിക്കുന്നതെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മറുപടി. പ്രശ്‌നങ്ങള്‍ എം എല്‍ എമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ കിഫ്ബി മുന്നോട്ടുവച്ചിട്ടുണ്ടെന്നും മന്ത്രി നിയമ സഭയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week