32.4 C
Kottayam
Monday, September 30, 2024

സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിൽ

Must read

കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിലായി. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം. കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരൻ പതിക്കക്കുടി രതീഷ് ചന്ദ്രൻ(40) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇരുചക്ര വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ട് അത് ആവർത്തിച്ചപ്പോൾ സംശയം തോന്നിയ പെൺകുട്ടി മൊബൈൽ ഫോണിന്റെ ക്യാമറ ഓൺ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.

പെൺകുട്ടി ഫോൺ പിടിച്ചു വാങ്ങിയെങ്കിലും കാലിൽ പിടിച്ചു വീഴ്ത്തി ഇയാൾ ഫോൺ എടുക്കാൻ ശ്രമിച്ചു. മൽപിടുത്തം നടത്തിയാണു പെൺകുട്ടി ഇയാളുടെ പക്കൽ നിന്നു ഫോൺ സ്വന്തമാക്കിയത്. ഫോൺ കൈക്കലാക്കിയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതിൽ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി ഫോൺ പിതാവിനെ ഏൽപിക്കുകയായിരുന്നു. പിതാവ് ഫോൺ പരിശോധിച്ചു പൊലീസിൽ പരാതി നൽകിയതോടെയായിരുന്നു അറസ്റ്റ്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചതു കണ്ടെത്തി.

ഇതിനു പുറമേ പലപ്പോഴായി പകർത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചിത്രങ്ങളും വിദ്യാർഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഫോൺ ബലമായി പിടിച്ചു വാങ്ങി പിതാവിനെ ഏൽപിക്കാൻ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദിക്കപ്പെടേണ്ടതും മറ്റുള്ളവർ മാതൃകയാക്കേണ്ടതുമാണെന്നു നെടുമ്പാശേരി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week