തൃശൂര്‍: പാലിയേക്കരയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിനോടു ചേര്‍ന്ന മദ്യവില്പ്പനാശാല അടപ്പിച്ചു. മദ്യവില്പന ശാലകള്‍ക്കു മുന്പിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി കൊണ്ട് കൊവിഡ് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചുകൊണ്ടാണ് ഔട്ട്ലെറ്റില് മദ്യവില്പന നടന്നത്.
പഞ്ചായത്തും സെക്ടറല്‍ മജിസട്രേറ്റും നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
സാമൂഹിക അകലം പാലിക്കാതെ, വന്‍ ജനക്കൂട്ടമാണ് ഔട്ട്ലെറ്റിന് മുന്നില്‍ അനുഭവപ്പെട്ടത്.
തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും എക്സൈസും ഇടപ്പെട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇവിടെ വാഹന പാര്‍ക്കിങ് കൂടിയതിനെ തുടര്‍ന്ന് സര്‍വീസ് റോഡില്‍ ഗതാഗതം ഏറെ നേരം സ്തംഭിച്ചിരുന്നു.