സ്ത്രീധനമാവശ്യപ്പെട്ട് വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ മുതല്‍ ഭാര്യയെ പട്ടിണിക്കിട്ട് മര്‍ദ്ദനം; സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പിടിയില്‍

കൊച്ചി: കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ മുതല്‍ ഭാര്യയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവും പിതാവും അറസ്റ്റില്‍. ടെക്നോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ജിപ്‌സണും ഇയാളുടെ പിതാവുമാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും പള്ളിക്കരയിലെ ബന്ധു വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മുതല്‍ക്കാണ് ജിപ്‌സണ്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്, ഇത് ഇയാളുടെ രണ്ടാം വിവാഹമായിരുന്നു. മര്‍ദ്ദനമേറ്റതോടെ ചോദിക്കാനെത്തിയ യുവതിയുടെ പിതാവിനേയും ജിപ്‌സണും പിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഇയാളുടെ കാലൊടിയുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ ആദ്യം പൊലീസ് കേസ് കാര്യമായി എടുത്തിരുന്നില്ല.

നിസാര കുറ്റങ്ങള്‍ ചുമത്തിയാണ് ജിപ്‌സണും പിതാവിനുമെതിരെ കേസെടുത്തത്. താമസിയാതെ പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കൂടുതല്‍ നടപടിയ്ക്ക് ഒരുങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News