KeralaNews

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ ആക്രമണം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് വെച്ചുണ്ടായ ഗുണ്ടാ ആക്രണത്തില്‍ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതി എച്ചിലാംവയല്‍ സ്വദേശി കെഎം സുരേഷിനെയാണ് സഹതടവുകാരനായ എറണാകുളം സ്വദേശി അസീസ് ആക്രമിച്ചത്.

ജയിലില്‍ രണ്ടാം ബ്ലോക്കിനടുത്ത് വെച്ച് ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. സുരേഷ് വ്യായാമം ചെയ്യുമ്പോള്‍ അസീസ് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബല്‍ കൊണ്ട് അസീസ് സുരേഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി അക്രമ ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ് അസീസ്. അടിയന്തര ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കില്‍ സുരേഷിനെ വിദഗ്ദ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button