Entertainment

പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധം; മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവെന്ന് ആദ്യ ഭാര്യ

നടി പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫ രാജുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് ആരോപണവുമായി മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ രംഗത്ത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് മുസ്തഫ പ്രിയാമണിയെ വിവാഹം കഴിച്ചതെന്നാണ് ആയിഷയുടെ ആരോപണം. അതിനാല്‍ നിയപരമായി മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും ആയിഷ നല്‍കിയില്‍ ഹര്‍ജിയില്‍ പറയുന്നു.

ഇരുവര്‍ക്കുമെതിര ക്രിമിനല്‍ കേസാണ് ആയിഷ നല്‍കിയിരിക്കുന്നത്. കൂടാതെ മുസ്തഫയ്ക്കെതിരെ ഗാര്‍ഹിക പീഡന കേസും ആയിഷ ഫയല്‍ ചെയ്തു. എന്നാല്‍ ആയിഷയുടെ ആരോപണം നിഷേധിച്ച് മുസ്തഫ രംഗത്തുവന്നു. പണം തട്ടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മുസ്തഫ പ്രതികരിച്ചു.

മുസ്തഫയ്ക്ക് ആയിഷയുമായുള്ള ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. പ്രിയാമണിയും മുസ്തഫയും തമ്മില്‍ 2017 ലാണ് വിവാഹിതരായത്. ഈ വിവാഹം നടക്കുമ്പോള്‍ വിവാഹമോചനത്തിന് അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും ആയിഷ ദേശീയ മാധ്യമത്തിന നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ആയിഷയും താനും 2010 മുതല്‍ വേര്‍പിരിഞ്ഞാണ് കഴിഞ്ഞതെന്നും, 2013 ല്‍ വിവാഹമോചനം നേടിയതാണെന്നും മുസ്തഫ പ്രതികരിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി തുക മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നു പറയാന്‍ തയാറായതെന്നും ആയിഷ മറുപടി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button