24.6 C
Kottayam
Friday, June 5, 2026

‘ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ല’ പൊട്ടിത്തെറിച്ച്‌ റൊണാള്‍ഡീഞ്ഞോ

Must read

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ടീമിന്റെ ഒരു മത്സരം പോലും കാണില്ലെന്ന് ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്രസീലിയന്‍ ഇതിഹാസം ആരാധകരെ ഞെട്ടിച്ച് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റൊണാള്‍ഡീഞ്ഞോ നിലപാട് വ്യക്തമാക്കിയത്.

‘എനിക്ക് മതിയായി. ബ്രസീലിയന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് സങ്കടകരമായ നിമിഷമാണിത്. ബ്രസീലിന്റെ മത്സരങ്ങള്‍ കാണുന്നതില്‍ ഊര്‍ജം കണ്ടെത്താന്‍ സാധിക്കുന്നില്ല. സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മോശം ടീമാണ് ഇപ്പോഴുള്ളത്. വര്‍ഷങ്ങളായി ടീമില്‍ മികച്ച ലീഡര്‍മാരോ താരങ്ങളോ ഇല്ല. ഭൂരിഭാഗം കളിക്കാരും ശരാശരി നിലവാരം മാത്രമുള്ളവരാണ്’, റൊണാള്‍ഡീഞ്ഞോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘കുട്ടിക്കാലം മുതലേ ഫുട്‌ബോള്‍ പിന്തുടരുന്നയാളാണ് ഞാന്‍. ഇതുപോലെ മോശമായ അവസ്ഥ ബ്രസീല്‍ ഫുട്‌ബോളില്‍ ഇതിന് മുന്‍പ് കണ്ടിട്ടേയില്ല. ഫുട്‌ബോളിനോടും രാജ്യത്തോടുമുള്ള സ്‌നേഹം ഇപ്പോള്‍ കുറവാണ്. വളരെ മോശമായ കാര്യമാണത്. ഇത്തവണ കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ മത്സരങ്ങള്‍ കാണുകയോ എന്തെങ്കിലും വിജയങ്ങള്‍ ആഘോഷിക്കുകയോ ചെയ്യില്ല’, റൊണാള്‍ഡീഞ്ഞോ കൂട്ടിച്ചേര്‍ത്തു.

കോപ്പ അമേരിക്ക കിരീട ഫേവറിറ്റുകളായ ബ്രസീലിനെ കോപ്പ അമേരിക്ക സന്നാഹ മത്സരത്തിൽ കഴിഞ്ഞ ദിവസം അമേരിക്ക സമനിലയില്‍ തളച്ചിരുന്നു. അഞ്ചു തവണ ലോകചാമ്പ്യന്മാരും ഒമ്പത് തവണ കോപ്പ അമേരിക്ക കിരീടവും നേടിയ ബ്രസീലിനെ 1-1 നാണ് അമേരിക്ക പിടിച്ചു കെട്ടിയത്. 17ാം മിനിറ്റിൽ സ്ട്രൈക്കർ റോഡ്രിഗോയിലൂടെ ബ്രസീലാണ് ആദ്യം ഗോൾ നേടിയത്. ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗുയിമാരേസ് ബോക്സിനകത്തേക്ക് നീട്ടിയ നൽകിയ പന്ത് പിടിച്ചെടുത്ത റോഡ്രിഗോ അനായാസം ലക്ഷ്യം കണ്ടു.

- Advertisement -

എന്നാൽ 26 ആം മിനുട്ടിൽ പുലിക്സിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു. ശേഷം ഇരു ടീമിനും വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജൂൺ 25 ന് കോസ്റ്റോറിക്കയ്‌ക്കെതിരെയാണ് കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഡിയിൽ നിന്നാണ് ബ്രസീൽ മത്സരിക്കുന്നത്. കൊളംബിയയാണ് ഗ്രൂപ്പിലെ ശക്തമായ മറ്റൊരു ടീം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week