28.4 C
Kottayam
Monday, April 29, 2024

മുണ്ട് മടക്കിക്കുത്തി അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ ഇടിക്കുന്ന മോഹൻലാലല്ല’;എമ്പുരാനെക്കുറിച്ച് പൃഥ്വി

Must read

കൊച്ചി:ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മൂന്നാം ഷെഡ്യൂൾ അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകനായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലൊരു സിനിമയായിരിക്കില്ല എമ്പുരാൻ. മുണ്ട് മടക്കിക്കുത്തി അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ ഇടിക്കുന്ന മോഹൻലാലിനെ എമ്പുരാനിൽ കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണന് പൃഥ്വിയുടെ പ്രതികരണം.

നിലവിൽ യുകെ, യുഎസ് എന്നീ വിദേശ രാജ്യങ്ങളിലെ ചിത്രീകരണം പൂർത്തിയായതായും പൃഥ്വി പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതി, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ മാനിച്ച് വിദേശ രാജ്യങ്ങളിലെ ചിത്രീകരണം ആദ്യമേ പൂർത്തിയാക്കണം എന്ന് തീരുമാനിച്ചിരുന്നു. അതെല്ലാം പൂർത്തിയായി. ഇനി ബാക്കിയുള്ള ഓവർസീസ് ഷെഡ്യൂൾ യുഎഇയിലേത് മാത്രമാണ്. അത് വേനൽകാലത്തിന് ശേഷം ചെയ്യാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ 20 ശതമാനത്തോളം ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായെന്ന് പൃഥ്വിരാജ് അറിയിച്ചു.

മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘എമ്പുരാൻ’. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week