25.1 C
Kottayam
Sunday, November 24, 2024

ആദ്യ അനുഭവം 22 വര്‍ഷങ്ങള്‍ക്ക് മുമ്പ്,അന്ന് കുറെ പേര്‍ തന്നോട് ചോദിച്ചത് ഇത് കഴുകിയാല്‍ പോകുമോ എന്നൊക്കെയായിരുന്നു, തുറന്ന് പറഞ്ഞ് ലെന

Must read

കൊച്ചി: നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്‌ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് അവ വൈറലായി മാറാറുള്ളതും. ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയില്‍ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്ന് ലെന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

ഞാന്‍ റിയല്‍ ലൈഫില്‍ തന്നെ നാടനും മോഡേണും ലുക്കുകള്‍ മാറി മാറി പരീക്ഷിക്കുന്ന ഒരാളാണ്.അതുകൊണ്ടു തന്നെ നാടന്‍ ലുക്കും മോഡേണ്‍ ലുക്കുമൊക്കെ കംഫര്‍ട്ടബിളാണ്. എനിക്കൊരു ടിപ്പിക്കല്‍ സ്റ്റൈല്‍ ഇല്ല എന്നതാണ് സത്യം.വെസ്റ്റേണും നാടനും കോസ്റ്റ്യൂമുകളൊക്കെ യഥാര്‍ത്ഥ ജീവിതത്തിലും ഉപയോഗിക്കുന്നതിനാല്‍ കഥാപാത്രങ്ങള്‍ക്കായി വിവിധ തരത്തിലുള്ള ലുക്കുകള്‍ സ്വീകരിക്കേണ്ടി വരുന്നതില്‍ ബുദ്ധിമുട്ട് ഫീല്‍ചെയ്തിട്ടില്ല

അധികം പ്ലാന്‍ ചെയ്ത് പോകാറുള്ള യാത്രകളൊന്നുമല്ല തന്റേത്. ഷൂട്ടിങ് സമയത്ത് നിന്ന് കിട്ടുന്ന ഗ്യാപ്പിലാണ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്. പുറത്തുള്ള ലൊക്കേഷനുകളിലാണ് ഷൂട്ട് എങ്കില്‍ ആ ഷൂട്ടിങ്ങിനോടൊപ്പം എങ്ങനെ യാത്ര ചെയ്യാം എന്ന് പ്ലാന്‍ ചെയ്യും. എന്നെ സംബന്ധിച്ച് യാത്രകളെന്നത് മൈന്‍സ് എക്സ്പാന്‍ഷന്റെ ഭാഗമാണെന്നാണ് തോന്നിയിട്ടുള്ളത്. വ്യത്യസ്തമായ സംസ്‌കാരങ്ങള്‍, വിവിധ തരത്തിലുള്ള ആളുകളെയൊക്കെ കണ്ടുമുട്ടുന്നു. വര്‍ഷങ്ങളായി ടാറ്റൂവിനോട് കമ്പമുണ്ട്. എന്റെ ആദ്യത്തെ ടാറ്റു ചെയ്യുന്നത് ഇരുപത് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ആ സമയത്ത് നമ്മുടെ നാട്ടില്‍ ടാറ്റൂ എന്നൊക്കെ കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല. അന്ന് കുറെ പേര്‍ തന്നോട് ചോദിച്ചിട്ടുണ്ട് ഇത് സ്‌കെച്ച്പെന്‍ വെച്ച് വരച്ചതാണോ, സ്റ്റിക്കറാണോ, ഇത് കഴുകിയാല്‍ പോകുമോ എന്നൊക്കെ. ഇത് പുതിയൊരു കാര്യമല്ല. പണ്ട് മുതല്‍ക്കേയുണ്ടായിരുന്നു. ട്രൈബല്‍സിനിടെ ഇതൊരു ആര്‍ട്ട്ഫോമാണ്.

ഇപ്പോഴാണ് ഇതൊരു വലിയ സംഭവമായി മാറിയത്. ടാറ്റൂയിങ്ങില്‍ തന്നെ ഒരുപാട് വ്യത്യസ്തമായ ആര്‍ട്ട്ഫോംസുണ്ട്, ടെക്ക്നിക്ക്സുണ്ട്. അതൊരു വലിയ മേഖല തന്നെയാണ്. അതെന്നെ സംബന്ധിച്ച് നോക്കുമ്പോള്‍ അതൊരു ഡോക്യുമെന്റിങ് മൈല്‍സ്റ്റോണ്‍സ് എന്ന് പറയുമ്പോലെയാണ്. ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട സംഗതികളും എന്നില്‍ തന്നെ ഡോക്യുമെന്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഞാന്‍ വളര്‍ന്നിട്ടുള്ളതും ഞാന്‍ മാറിയിട്ടുള്ളതുമൊക്കെ ടാറ്റൂസിന്റെ പ്രൊഗ്രസില്‍ നിന്ന് എനിക്ക് അറിയാം. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം അതൊരു ലിവിങ് ആര്‍ട്ടാണ്. ജീവിതത്തെ എന്നും ഓര്‍മ്മപ്പെടുത്തുന്ന ഒരു ആര്‍ട്ടാണ് എന്റെ ടാറ്റൂസ് എന്നും ലെന പറയുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ലെന പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ കാഴ്ചപ്പാടില്‍ ഓപ്പോസിറ്റ് ഡയറക്ഷനില്‍ പ്രശ്‌നങ്ങളെ സമീപിക്കാന്‍ സാധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. വഴികണ്ടുപിടിക്കൂ എന്ന പസിലൊക്കെയില്ലേ, അത് അവസാനത്തില്‍ നിന്ന് തുടങ്ങുന്നതല്ലേ കുറച്ചുകൂടി എളുപ്പം. അതുപോലെ തന്നെയാണ് ഞാന്‍ ജീവിതത്തിലെ ചെയ്ഞ്ചസിനെയും കാണുന്നത് എന്തിന് വേണ്ടിയാണ് നമുക്ക് മാറ്റം വേണ്ടത് എന്നുനോക്കിയാല്‍ അതായത് എനിക്ക് ഇപ്പോള്‍ സമാധാനമില്ല.

സമാധാനത്തിന് വേണ്ടിയാണ് ലൈഫില്‍ മാറ്റം വേണ്ടത് എന്ന് തോന്നിക്കഴിഞ്ഞാല്‍ ആദ്യം സമാധാനം ക്രിയേറ്റ് ചെയ്യണം. സ്വയം നമുക്ക് എന്തെല്ലാം ചെയ്യാന്‍ പറ്റും എന്ന് നോക്കണം. സന്തോഷം സമാധാനം ആരോഗ്യം ഇതെല്ലാം നമ്മള്‍ സ്വയം നമ്മുടെ ഉള്ളില്‍ ഇരുന്നുകൊണ്ട് ക്രിയേറ്റ് ചെയ്യേണ്ട കാര്യങ്ങളാണ് പക്ഷേ ലോകമെമ്പാടുമുള്ള ആളുകള്‍ അത് പുറത്താണ് അന്വേഷിക്കുന്നത്.

എനിക്ക് പുതിയ മോഡല്‍ കാറുവാങ്ങണം എങ്കിലേ എനിക്ക് സന്തോഷമുണ്ടാകൂ, മനസമാധാനമുണ്ടാകൂ, എന്റെ സെല്‍ഫ് എസ്റ്റീം ഉയരൂ അതിന് വേണ്ടി പൈസ ഉണ്ടാക്കണം എന്ന് പറയുന്നത് വളഞ്ഞ വഴിയാണ്. ആ കാറ് കിട്ടുന്നത് വരെ നിങ്ങള്‍ക്ക് സമാധാനമുണ്ടാകില്ല. ആ കാറ് കിട്ടിക്കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമോ അതുമില്ല. പിന്നെ അതിന്റെ മെയിന്റനന്‍സ് ലോണടക്കാനുള്ള കാര്യങ്ങള്‍ അങ്ങനെ എല്ലാം നോക്കണം. അതെല്ലാം തീര്‍ന്നുവരുമ്പോഴേക്കും അതിനേക്കാള്‍ വലിയൊന്ന് എടുത്ത് തോളില്‍ വെച്ചിരിക്കും.

സന്തോഷം ഇല്ലാത്ത ഒരാളുടെ അടുത്ത് സാധാരണ സന്തോഷമുള്ള ആള്‍ക്കാരു പോലും വരില്ല. ഒരാള്‍ ദു:ഖിച്ചിരിക്കുന്നത് കണ്ടാല്‍ ആദ്യമൊക്കെ അയാളുടെ അടുത്ത് വന്ന് അയാളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. പക്ഷേ അയാള്‍ക്ക് മാറാന്‍ താല്പര്യമില്ലെന്ന് കണ്ടാല്‍ അവരുപോലും അയാളുടെ പിന്നീട് അയാളുടെ അടുത്ത് വരില്ല. അപ്പോള്‍ ഇതെല്ലാം നമ്മള്‍ സ്വയം ചെയ്യേണ്ട കാര്യങ്ങളാണ്. സാഹചര്യം സന്ദര്‍ഭം മറ്റൊന്നും ഇതിന് ബാധകമല്ല. എല്ലാം വരേണ്ടത് നമ്മുടെ മനസ്സില്‍ നിന്നാണ്. എന്ത് ലൈഫ് ചെയ്ഞ്ചസ് നാം ക്രിയേറ്റ് ചെയ്യാന്‍ നോക്കിയാലും അത് ആദ്യം സംഭവിക്കേണ്ടത് നമ്മുടെ മനസ്സിനുള്ളിലാണ്. ആ ചെയ്ഞ്ച് വേണ്ട റീസണ്‍ ആദ്യം ക്രിയേറ്റ് ചെയ്ത് തുടങ്ങിയാല്‍ നമ്മള്‍ നോക്കിയിരുന്ന സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം ഓട്ടോമാറ്റിക്കലി നമ്മളിലേക്കെത്തും എന്നുമാണ് ലെന പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിമിഷങ്ങളുടെ ആയുസ് ! ശ്രേയസിന്‍റെ റെക്കോർഡ് തകർന്നു, ഐപിഎല്ലിലെ റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ഈ ടീം

ജിദ്ദ: ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന്...

യുപിയിൽ സംഘർഷം:3 പേർ മരിച്ചു;22 പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തർ പ്രദേശിലെ സംബാലിലുണ്ടായ സംഘർഷത്തിൽ 3 പേർ മരിച്ചതായി റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ...

അദാനി പ്രതിസന്ധിയിലേക്ക്; ചോദ്യം ചെയ്യലിന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

മുംബൈ:ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോർജ വൈദ്യതി കരാർ ലഭിക്കാൻ 2200 കോടി രൂപ...

അടുക്കളയിൽ ഓടിക്കളിച്ച് എലികൾ,കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണം; ദൃശ്യങ്ങൾക്ക് പിന്നാലെ ചാവക്കാട്ടെ ഹോട്ടൽ അടപ്പിച്ചു

തൃശൂര്‍: അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. തൃശൂര്‍ ചാവക്കാട് നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ്  റെസ്റ്റോറന്‍റ് ആന്‍ഡ് കഫെ എന്ന സ്ഥാപനത്തിന്‍റെ അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ എലികൾ ഭക്ഷിക്കുന്നതുമായി...

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.