24.2 C
Kottayam
Saturday, June 6, 2026

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഇടിയുന്നു, ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് കേന്ദ്രം

Must read

ന്യൂഡൽഹി:കൊറോണ വൈറസ് ഡെൽറ്റ വകഭേദ പ്രതിസന്ധികളും വരും മാസങ്ങളിൽ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള ഒപെക് പ്ലസ് കരാറും മൂലം ഡിമാൻഡ് കുറയുമെന്ന ആശങ്കയെത്തുടർന്ന് ക്രൂഡ് ഓയിൽ നിരക്ക് അന്താരാഷ്ട്ര വിപണിയിൽ ഇടിയുന്നു. ശക്തമായ ഡോളർ, ഇക്വിറ്റി മാർക്കറ്റുകളിലെ വിറ്റൊഴിയൽ, യുഎസ്-ചൈന പിരിമുറുക്കങ്ങൾ എന്നിവയും നിരക്കിൽ സമ്മർദ്ദം ചെലത്തുന്നതായി വിപണി നിരീക്ഷകർ വ്യക്തമാക്കി.

വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.11 ശതമാനം ഇടിഞ്ഞ് 66.28 ഡോളറിലെത്തി. ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് നിരക്ക് 0.17 ശതമാനം ഇടിഞ്ഞ് 68.50 ഡോളറിലെത്തി. നേരത്തെ ബ്രെന്റ് ക്രൂഡിന് നിരക്ക് ബാരലിന് 74 ഡോളറിന് മുകളിലേക്ക് വരെ ഉയർന്നിരുന്നു.

NYMEX ക്രൂഡ് ഇന്ന് 66.45 / bbl ഡോളറിന് സമീപം വ്യാപാരം നടത്തുന്നു. വർദ്ധിച്ചുവരുന്ന കെവിഡ് ഡെൽറ്റ വൈറസ് കേസുകൾ, ശക്തമായ യുഎസ് ഡോളർ, യുഎസ്-ചൈന പിരിമുറുക്കങ്ങൾ, അടുത്ത മാസം മുതൽ ഉൽപാദനം ഉയർത്താനുള്ള ഒപെക് പ്ലസ് തീരുമാനം, ഉയർന്ന യുഎസ് വിതരണ സാധ്യത എന്നിവ വിലയുടെ താഴേക്കുളള യാത്രയ്ക്ക് സമ്മർദ്ദ ശക്തികളാണ്. വിറ്റൊഴിക്കൽ വിപണി വികാരത്തെ വഷളാക്കി. എന്നാൽ, ഇൻവെന്ററി റിപ്പോർട്ടിലേക്ക് ഫോക്കസ് മാറുന്നതിനനുസരിച്ച് ചില സ്ഥിരത കണ്ടേക്കാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിലെ കമ്മോഡിറ്റി റിസർച്ച് തലവനായ രവീന്ദ്ര റാവു മണി കൺട്രോളിനോട് പറഞ്ഞു.

ഒപെക് പ്ലസ് സഖ്യം അതിന്റെ ചരിത്രപരമായ ഉൽപാദന വെട്ടിക്കുറവ് നടപടികളിൽ നിന്ന് ക്രമേണ പിന്നോട്ട് നീങ്ങുന്നു എന്നത് അന്താരാഷ്ട്ര വിപണിക്ക് ആശ്വാസകരമായ സമീപനമാണ്. ഇന്ത്യ, ചൈന അടക്കമുളള എണ്ണ ഉപഭോ​ഗ രാജ്യങ്ങൾക്ക് സാമ്പത്തിക വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന തീരുമാനമാണിത്.

- Advertisement -

ഒപെക് സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഒരു വിശകലനമനുസരിച്ച്, നടപ്പാക്കുന്ന ഉൽപാദന വർദ്ധനവ് 2022 ആദ്യ പാദത്തോടെ വിപണിയെ കമ്മിയിൽ നിന്ന് മിച്ചത്തിലേക്ക് നയിക്കും. ആഗോള ഡിമാൻഡ് വളർച്ച 2021 ൽ ആറ് ദശലക്ഷം ബി / ഡിയും (പ്രതിദിന ബാരൽ) 2022 ൽ 3.3 ദശലക്ഷം ബി / ഡി എന്നിങ്ങനെയായിരിക്കും എന്നാണ് വിശകലനം.

- Advertisement -

വരും ദിവസങ്ങളിൽ ക്രൂഡ് നിരക്ക് വീണ്ടും ഇടിഞ്ഞേക്കുമെന്നാണ് വിശകലന വിദ​ഗ്ധർ അഭിപ്രായപ്പെ‌ടുന്നത്. ഇന്ത്യയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ ഒമ്പത് തവണയാണ് ഇന്ധന വിലയിൽ വർധനയുണ്ടായത്. അന്താരാഷ്ട്ര എണ്ണ വില കുറഞ്ഞതോടെ ആഭ്യന്തര ഇന്ധന നിരക്ക് കുറയ്ക്കാൻ സർക്കാരിനും എണ്ണക്കമ്പനികൾക്കും മുകളിൽ സമ്മർദ്ദം ശക്തമാകുമെന്നുറപ്പാണ്. 2021 ഓ​ഗസ്റ്റ് മുതൽ ഡിസംബർ വരെ പ്രതിദിനം നാല് ലക്ഷം ബാരൽ അധികം ഉൽപ്പാദിപ്പിക്കാനാണ് ഒപെക് പ്ലസ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week