കൊച്ചി:മോഹൻലാൽ -ജിത്തുജോസഫ് ഹിറ്റ് കൂട്ടുകെട്ടിന്റെ അടുത്ത ചിത്രം ട്വൽത്ത്മാൻ , ഷൂട്ടിങ് തുടങ്ങും. ഒറ്റ ദിവസത്തെ ഒരു സംഭവമാണ് കഥയാക്കുന്നതെന്ന് സംവിധായകൻ
തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സസ്പെൻസ് ത്രില്ലർ
തന്നെയാണ് ട്വൽത്ത്മാൻ എന്നാണ് സൂചന
25 ദിവസം കൊണ്ട് ഷൂട്ടിങ് തീർക്കാനാണ് പദ്ധതി. ഇടുക്കി കുളമാവിലെ
റിസോർട്ടും കൊച്ചിയും ആയിരിക്കും ലൊക്കേഷൻ. 14 പേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.അദിതി രവി, അനുശ്രീ, ശിവദ, പ്രിയങ്ക നായർ, വീണാ നന്ദകുമാർ, ലിയോണ ലിഷോയ് എന്നിവർക്കൊപ്പം
സൈജുകുറുപ്പും അനുമോഹനും പ്രധാനവേഷങ്ങളിൽ
എത്തുന്നു. കെ.ആർ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ.
നിഗൂഢത നിറഞ്ഞ ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 12 പേർ നിൽക്കുന്ന ഒരു വീട്ടിലേക്ക് മോഹൻ ലാൽ നടന്നുവരുന്നതായിരുന്നു പോസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് നിർമാണം. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് വി.എസ്. വിനായക്.ചിത്രത്തിൽ പാട്ടുകളില്ല. പശ്ചാത്തല സംഗീതം ഒരുക്കുന്നത് അനിൽ ജോൺസൺ.
ദൃശ്യം തെലുങ്ക് പതിപ്പിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്ജിത്തു ജോസഫ്.
വെങ്കിടേഷാണ്തെലുങ്ക് ചിത്രത്തിലെ നായകൻ. ഒപ്പം ദൃശ്യം 2വിന്റെ തമിഴ് റീമേക്കിനായുള്ള ചർച്ചകളും നടക്കുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് മുന്നേ ട്വൽത്ത് മാൻ ചിത്രീകരണം പൂർത്തിയാക്കും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കാനുണ്ട്.
അതിന് ശേഷമാകും എമ്പുരാൻ തുടങ്ങുക. മരയ്ക്കാറും ആറാട്ടും തിയറ്റർ തുറന്നാലുടൻ റിലീസ് ചെയ്യും.