തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് ഡി.കെ. ശിവകുമാര്‍

ബംഗളൂരു: തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. മാണ്ഡ്യയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്.

മുന്‍മന്ത്രി ജി. ദേവഗൗഡയെ സന്ദര്‍ശിക്കുന്നതിനായാണ് അദ്ദേഹം മാണ്ഡ്യയിലെത്തിയത്. പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് ഒരാള്‍ അദ്ദേഹത്തിന്റെ തോളില്‍ കൈയിടാന്‍ ശ്രമിച്ചത്. എന്നാല്‍ കുപിതനായ ശിവകുമാര്‍ കൈ തട്ടിമാറ്റിയ ശേഷം അയാളുടെ കരണത്ത് അടിക്കുകയായിരിന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അകലം പാലിക്കാത്തതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് സംഭവത്തെക്കുറിച്ച് ശിവകുമാര്‍ പ്രതികരിച്ചത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചികൊണ്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News