24.6 C
Kottayam
Friday, September 27, 2024

ലോക് ഡൗണ്‍ മൂന്നാം ഘട്ടത്തിന് നാളെ തുടക്കം; സംസ്ഥാനത്ത് രാത്രി യാത്രയ്ക്ക് നിയന്ത്രണം, മറ്റ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം

Must read

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് 19 വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം നാളെ ആരംഭിക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് അനുസൃതമായി കേരളത്തിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. എന്നാല്‍, ഹോട്ട്സ്പോട്ടുകളില്‍ ലോക്ഡൗണ്‍ കള്‍ശനമായി തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നഗരസഭകളില്‍ ഹോട്ട്സ്പോട്ടായ ഡിവിഷന്‍ അടച്ചിടും. പഞ്ചായത്തുകളില്‍ സമീപവാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തും. കേന്ദ്രം പ്രഖ്യാപിച്ച പൊതുഇളവുകള്‍ സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഗ്രീന്‍സോണിലടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രനിര്‍ദേശപ്രകാരം മദ്യശാലകള്‍ തുറക്കാമെങ്കിലും കേരളത്തില്‍ തുറക്കില്ല. സംസ്ഥാനത്ത് സാമൂഹ്യവ്യാപന ഭീഷണി ഒഴിവായിട്ടില്ലെന്നും എല്ലാ മേഖലയിലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണില്‍ ഇളവ് അനുവദിച്ചെങ്കിലും സംസ്ഥാനത്താകെ രാത്രിയാത്രയ്ക്ക് നിയന്ത്രണം തുടരും. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയാണ് നിയന്ത്രണം. അതേസമയം, ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ പ്രത്യേക അനുമതിയോടെ അന്തര്‍ജില്ലാ യാത്രയ്ക്കും ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്‌സി, ക്യാബ് സര്‍വീസുകള്‍ക്കും അനുമതി നല്‍കി.

അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്‌സോണിലും നിബന്ധനകള്‍ പാലിച്ച് വാഹനമോടാം. ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. ഞായറാഴ്ചകളില്‍ പൊതു അവധി ആയിരിക്കും. കടകള്‍ തുറക്കാനോ വാഹനങ്ങള്‍ നിറത്തില്‍ ഇറക്കാനോ അനുവദിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

Popular this week