25 C
Kottayam
Tuesday, October 1, 2024

പരസ്പരം അറിയിക്കാതെ അഞ്ചു വിവാഹം കഴിച്ചു! ആറാം കല്യാണത്തിന് ഒരുങ്ങിയ ‘ബാബ’ ഒടുവില്‍ പിടിയില്‍

Must read

കാണ്‍പുര്‍: നിയമപരമായി വിവാഹ മോചനം നേടാതെ അഞ്ചു വിവാഹം കഴിച്ച്, ആറാം കല്യാണത്തിന് ഒരുങ്ങിയ വിരുതന്‍ ഒടുവില്‍ അറസ്റ്റില്‍. ഷാജഹാന്‍പുരിലെ അനൂജ് ചേതന്‍ കതേരിയയാണ് പിടിയിലായത്.
ഭാര്യമാരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കരേതിയ പ്രദേശത്തെ സ്വയം പ്രഖ്യാപിത ആള്‍ദൈവമാണെന്നും പോലീസ് പറയുന്നു.

2005ല്‍ ആണ് കതേരിയ ആദ്യ വിവാഹം ചെയ്തത്. മെയിന്‍പുരി ജില്ലയില്‍ നിന്നായിരുന്നു ഇത്. 2010ല്‍ ബെറെയ്ലില്‍നിന്നായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചന കേസ് നടക്കുന്നതിനിടെയായിരുന്നു ഇത്. നാലു വര്‍ഷത്തിനു ശേഷം ഔരൂരിയ ജില്ലയില്‍ നിന്നു കതേരിയ മൂന്നാം വിവാഹം കഴിച്ചു. രണ്ടാം ഭാര്യയുമായുള്ള വിവാഹ മോചന കേസും ഇതിനിടെ കോടതിയില്‍ എത്തി. എന്നാല്‍ വിധി വരും മുമ്പായിരുന്നു പുതിയ വിവാഹം.

മൂന്നാം ഭാര്യയുടെ കസിനെയാണ് കതേരിയ പിന്നെ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞ ഈ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. 2019ല്‍ ഇയാള്‍ അഞ്ചാമത്തെ കല്യാണം കഴിച്ചു. മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിയിക്കാതെയായിരുന്നു ഇതും. ഗാര്‍ഹിക പീഡനത്തിന് അഞ്ചാം ഭാര്യ നല്‍കിയ പരാതിയിലെ അന്വേഷണമാണ് കതേരിയയുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്.

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലക്കി പാണ്ഡേ എന്ന പേരിലാണ് പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപനാണെന്നായിരുന്നു അവകാശവാദം. ചിലരോട് ബിസനസുകാരനാണെന്നും പറഞ്ഞിട്ടുണ്ട്.

ഷാജഹാന്‍പുരില്‍ ഇയാള്‍ക്ക് ഒരു ആശ്രമം ഉണ്ട്. പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഇവിടേക്കു വിളിച്ചുവരുത്തും. ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week