25.5 C
Kottayam
Friday, September 27, 2024

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 28 മുതൽ ;വൊക്കേഷണൽ ഹയർസെക്കന്ററി, NSQF പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും.വൊക്കേഷണൽ ഹയർസെക്കന്ററിവിഭാഗം, NSQF പ്രായോഗിക പരീക്ഷകൾ ജൂൺ 21 മുതൽ നടക്കും.

മെയ്‌ 22ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതലയോഗത്തിൽ  ജൂൺ 21 മുതൽ പ്ലസ്ടു പ്രായോഗിക പരീക്ഷ നടത്തുവാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൂർണ്ണമായും കോവിഡ് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതു തരത്തിലാണ് പരീക്ഷ നടത്തുന്നത് എന്നത്  സംബന്ധിച്ച് അധ്യാപകർ, വിദ്യാർത്ഥികൾഎന്നിവർക്ക് നിർദ്ദേശം നൽകി.

 

2021 ജനുവരി 1 മുതൽ മാർച്ച് 31 വരെ വിദ്യാർത്ഥികൾക്ക്‌ സ്‌കൂളിൽഎത്തി അധ്യാപകരുമായി സംശയനിവാരണം വരുത്തുന്നതിനും തുടർ പഠന പ്രവർത്തനങ്ങൾക്കും പ്രായോഗികപരീക്ഷാ പരിശീലനം നടത്തുന്നതിനും  അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തുകയും പ്രായോഗിക പരിശീലനം നേടുകയും ചെയ്തു

പ്രായോഗിക പരിശീലനം നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമുണ്ടെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് 2021 ജൂൺ 17 മുതൽ 25 വരെ തീയതികളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്‌കൂളിൽ എത്താവുന്നതും സ്‌കൂളിന്റെ നിർദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പ്രായോഗിക  പരിശീലനം നേടാവുന്നതുമാണ്.

2021 -ലെ രണ്ടാംവർഷ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി പ്രായോഗിക പരീക്ഷകൾ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ  കൃത്യമായി പാലിച്ചുകൊണ്ടാണ് നടക്കുക . വിദ്യാർത്ഥികൾ ഇരട്ട മാസ്‌ക്ക്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതും സാനിറ്റൈസർ ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആണ്. വിദ്യാർത്ഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും ലാബിൽ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾ ഒരു കാരണവശാലും കൂട്ടം കൂടാൻ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്.

കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്ക് അവർ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവുന്നതാണ്. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടുള്ളതല്ല. ലാബുകളിൽ എ.സി. ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്. ഒരുസമയത്ത് കൂടുതൽ വിദ്യാർത്ഥികൾ സ്‌കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രായോഗിക പരീക്ഷയുടെ സമയക്രമം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂൾ പ്രിൻസിപ്പാൾ/ചീഫ്‌ സൂപ്രണ്ട് അറിയിക്കുന്നതാണ്.  സമയക്രമം കൃത്യമായി പാലിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.

വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞാലുടൻ സ്‌കൂൾ വിട്ടുപോകേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസ്സീജിയർ എഴുത്ത് കഴിയുന്നത്ര ലാബിന് പുറത്ത് വച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്സ്മുറികളിൽ വച്ചും  നടത്തുന്നതാണ്. പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും ചുവടെ ചേർത്തിരിക്കുന്ന പ്രകാരം പുന: ക്രമീകരിച്ചിട്ടുണ്ട്.  സമയക്രമം നൽകിയിട്ടില്ലാത്ത വിഷയങ്ങൾക്ക് മുൻ വർഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്.    കമ്പ്യൂട്ടർ  അധിഷ്ഠിത പ്രായോഗിക  പരീക്ഷകൾക്ക് ലഭ്യമാകുന്നത്ര ലാപ്‌ടോപ്പുകൾ ഉപയോഗിക്കാനായി നൽകുന്നതാണ്.

വിദ്യാർത്ഥികളുടെഹാജർ അധ്യാപകർ തന്നെ രേഖപ്പെടുത്തുന്നതായിരിക്കും.  മുൻ വർഷങ്ങളിൽ നിന്നുംവ്യത്യസ്തമായി പ്രായോഗിക പരീക്ഷയുടെഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാർത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. ഓരോ പ്രാക്ടിക്കൽ പരീക്ഷയും നടത്തുന്നതു സംബന്ധിച്ച് നൽകിയ    നിർദ്ദേശങ്ങൾ ചുവടെചേർക്കുന്നു.

1.ഫിസിക്‌സ് –

പരീക്ഷാസമയം രണ്ടുമണിക്കൂറായി              പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരുവിദ്യാർത്ഥി ഒരു പരീക്ഷണംചെയ്താൽമതിയാകും. വിദ്യാർത്ഥി ലാബിനുള്ളിൽ ചെലവഴിക്കേണ്ട സമയവും ഒബ്‌സർവേഷനുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

2.കെമിസ്ട്രി –

പരീക്ഷാസമയംഒന്നരമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിപ്പറ്റ് ഉപയോഗിക്കുന്നതിനു പകരം മെഷറിംഗ് ജാർ/മാർക്ക്ഡ്‌ ടെസ്റ്റ്യൂബ്/ബ്യൂററ്റ്എ ന്നിവ ഉപയോഗിച്ച്‌ വോള്യുമെട്രിക് അനാലിസിസ്‌ചെയ്യേണ്ടതാണ്. സോൾട്ട് അനാലിസിസിനുവേണ്ടി ലായനികൾ കുട്ടികൾ മാറിമാറി ഉപയോഗിക്കേണ്ടതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. പകരം, എക്‌സാമിനർ നിർദ്ദേശിക്കുന്ന സോൾട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയർ കുട്ടികൾ എഴുതി നൽകേണ്ടതാണ്.

3. ബോട്ടണി  –

പരീക്ഷാസമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്.  പ്രധാനമായുംമൈക്രോസ്‌കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്.സ്‌പെസിമെൻ സംബന്ധിച്ച്എക്‌സാമിനർ  നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം രേഖപ്പെടുത്താവുന്നതാണ്.ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞ് ഉത്തരമെഴുതുന്ന രീതിമാറ്റി അധ്യാപിക പ്രദർശിപ്പിക്കുന്ന ഇനങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരമെഴുതാവുന്നതാണ്.

4. സുവോളജി-

പരീക്ഷാസമയം ഒരു മണിക്കൂർ. സമ്പർക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റുള്ളചോദ്യങ്ങൾക്കായി സ്‌കോർ വിഭജിച്ച് നൽകുന്നതാണ്.

5. മാത്തമാറ്റിക്‌സ് (സയൻസ് &കോമേഴ്‌സ്)-

പരീക്ഷാ സമയം ഒന്നര മണിക്കൂർ. രണ്ട് പ്രാക്ടിക്കലിനു പകരം ഒരു പ്രാക്ടിക്കൽ ചെയ്താൽമതിയാകും.

6. കമ്പൂട്ടർ സയൻസ് –

പരീക്ഷാസമയംരണ്ടുമണിക്കൂർ.      
നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾ ചെയ്താൽ മതിയാകും.

7. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഹ്യുമാനിറ്റീസ്&കോമോഴ്‌സ്)-

പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾചെയ്താൽ മതിയാകും.  

8. കമ്പ്യൂട്ടറൈസ്ഡ്അക്കൗണ്ടിംഗ് –

പരീക്ഷാസമയം ഒന്നര മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്.

9. ഇലക്‌ട്രോണിക്‌സ് –

പരീക്ഷാസമയം ഒന്നരമ ണിക്കൂർ.

10. ഇലക്‌ട്രോണിക്‌സിസ്റ്റംസ്/ഇലക്‌ട്രോണിക്‌സർവ്വീസ്‌ടെക്‌നോളജി –

പരീക്ഷാസമയം രണ്ടു മണിക്കൂർ.  

11. കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി-

പരീക്ഷാ സമയം രണ്ടു മണിക്കൂർ.  

12. സ്റ്റാറ്റിറ്റിക്‌സ്-

പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടുചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾ ചെയ്താൽ മതിയാകും.  

13. സൈക്കോളജി-

കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ വിദ്യാർത്ഥികൾ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കൽ ക്യാരക്ടറസ്റ്റിക്‌സ് അനലൈസ്‌ചെയ്യേണ്ടതാണ്.

14. ഹോം സയൻസ്-

പരീക്ഷാസമയം രണ്ടു മണിക്കൂറായി            പരിമിതപ്പെടുത്തേണ്ടതാണ്.

15. ഗാന്ധിയൻ സ്റ്റഡീസ്-

പരീക്ഷാസമയം ഒന്നര മണിക്കൂർ.  ക്രാഫ്റ്റ്‌മേക്കിംഗും, ഡെമോൻസ്‌ട്രേഷനും രണ്ടായി ചെയ്യുന്നതിനു പകരം ഒന്നായി ചെയ്താൽ മതിയാകും.

16. ജിയോളജി-

പരീക്ഷാ സമയം ഒന്നര മണിക്കൂർ. സ്‌പെസിമെൻ സ്റ്റോണുകൾ ഒരു മേശയിൽ ക്രമീകരിക്കുകയും കുട്ടികൾ അത്‌ സ്പർശിക്കാതെ തിരിച്ചറിയുകയും ചെയ്യേണ്ടതാണ്. Determinaton of streak and hardness using streak plate and hardness box shall be given exemptions.

17. സോഷ്യൽവർക്ക് –

ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സോഷ്യൽവർക്കിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.  

18. കമ്മ്യൂണിക്കേറ്റീവ്ഇംഗ്ലീഷ് –

ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.

19. ജേർണലിസം-

ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ   ഒഴിവാക്കിയിട്ടുണ്ട്.ഇതിലേക്കുള്ള സ്‌കോർ മറ്റിനങ്ങളിലേക്ക്‌വിഭജിച്ച് നൽകുന്നതാണ്.

20. ജ്യോഗ്രഫി-

പരീക്ഷാസമയം ഒരു മണിക്കൂർ.കുട്ടികൾ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങൾ ഒഴിവാക്കിയാണ്‌ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്.

21. മ്യൂസിക്-

ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മ്യൂസിക്കിന്റെ പ്രായോഗിക പരീക്ഷ അദ്ധ്യാപകൻ നിർദ്ദേശിക്കുന്ന വിധത്തിൽ ഓൺലൈനായോ നേരിട്ടോ നടത്തുന്നതാണ്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week