കോട്ടയം:കൊവിഡ് കാലത്ത് സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് നാടൊന്നാകെ കടന്നു പോകുന്നത്.വിവിധ സന്നദ്ധ സംഘടനകൾ ആവും വിധമുള്ള സഹായം പല കോണുകളിലും എത്തിയ്ക്കുന്നുമുണ്ട്.ഇത്തരത്തിൽ വിവിധയിടങ്ങളിൽ സഹായമെത്തിച്ച് ശ്രദ്ധേയമാകുകയാണ് അതിരമ്പുഴ മുണ്ടകപ്പാടം മേഖലയിലെ ഡിവൈ.എഫ്.ഐ പ്രവർത്തകർ.
അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിയ്ക്കുന്ന നിർദ്ധനരായ കുട്ടികൾക്ക് ഡി.വൈ.എഫ്.ഐ മുണ്ടകപ്പാടം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ നൽകി ജില്ലാ സെക്രട്ടറി സജേഷ് ശശി സ്കൂൾ പ്രിൻസിപ്പൽ ഷൈരാജിന് മൊബൈലുകൾ കൈമാറി.യൂണിറ്റ് കമ്മറ്റി സെക്രട്ടറി ജസ്റ്റിൻ ജോസ്, പ്രസിഡണ്ട് ഹരീഷ്, മാന്നാനം മേഖല കമ്മറ്റി പ്രസിഡണ്ട് അനൂപ്, ഫിലിപ്പ്, സെബിൻ മാത്യു.. ജഗൻ, ഷിജൻ, ഷിജിത്ത്, ഷൈജു ബാബു . എന്നിവർ സംബന്ധിച്ചു.
ലോക്ഡൗൺ കാലത്ത് സ്നേഹ പന്തൽ വഴി അതിരമ്പുഴയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.നൂറോളം പേർക്ക് കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തു നൽകി.3000 കിലോയോളം കപ്പ,1500 ൽ അധികം പച്ചക്കറി കിറ്റുകൾ എന്നിവയും പന്തലിലൂടെ നാട്ടുകാർക്ക് ലഭ്യമാക്കി.
മാന്നാനം എസ്.എൻ.വി എൽ.പി. സ്കൂളിലേയും സെന്റ് ജോസഫ് എൽ.പി. സ്കൂളിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നു.കോവിഡ് ഗുരുതരമായ രോഗികൾക്ക് പ്ലാസ്മ നൽകിയും പ്രവർത്തകർ മാതൃകയായി.