33.6 C
Kottayam
Tuesday, October 1, 2024

കോട്ടപ്പുറംപാലത്തിൽ ഇരുചക്രവാഹനം കണ്ടെയ്‌നര്‍ ലോറിയുടെ അടിയിൽപ്പെട്ട് യുവദമ്പതികൾക്ക് ദാരുണാന്ത്യം

Must read

കൊടുങ്ങല്ലൂർ:കോട്ടപ്പുറം പാലത്തിൽ ഇരുചക്രവാഹനം കണ്ടെയ്‌നര്‍ ലോറിയുടെ അടിയിൽപ്പെട്ട് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിൻ്റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ കോട്ടപ്പുറം വി.പി.തുരുത്തിലായിരുന്നു അപകടം. സൗദിയിലായിരുന്ന ഷാനു അഞ്ച് ദിവസം മുൻപാണ് അവധിയിൽ നാട്ടിലെത്തിയത്. സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്ന ഷാനു കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ഭാര്യയുമൊത്ത് എർണാകുളം ലിസി ആശുപത്രിയിൽ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്.

കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുൻപാണ് സുഖം പ്രാപിച്ചത്. രണ്ട് പേരും തൽക്ഷണം മരിച്ചു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മുതദ്ദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week