25.5 C
Kottayam
Monday, September 30, 2024

കാലവർഷം കേരളതീരത്ത് എത്തി,സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Must read

തിരുവനന്തപുരം:തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളതീരത്ത് എത്തിയെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നേരത്തെ പ്രവചിച്ചതില്‍ നിന്നും ചില ദിവസങ്ങള്‍ താമസിച്ചാണ് മണ്‍സൂണ്‍ കേരളതീരത്തെ തൊട്ടത് എന്നാണ് ഐഎംഡി പറയുന്നത്. അതേ സമയം ചൊവ്വാഴ്ച ഇത്തവണത്തെ മണ്‍സൂള്‍ പ്രവചനത്തില്‍ ചില മാറ്റങ്ങള്‍ ഐഎംഡി വരുത്തിയിരുന്നു. ഇത്തവണ സാധാരണ നിലയിലുള്ള മണ്‍സൂണ്‍ മഴയാണ് രാജ്യത്ത് ലഭിക്കുക എന്നതാണ് പുതിയ പ്രവചനം.

എന്നാല്‍ ജൂണ്‍ സെപ്തംബര്‍ കാലയളവില്‍ പരക്കെ മഴ ലഭിക്കും എന്നാണ് ഐഎംഡിയുടെ പുതിയ കണക്ക്. പുതിയ പ്രവചനം പ്രകാരം ദീര്‍ഘകാല ശരാശരിയുടെ 101 ശതമാനം മഴയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ നടത്തിയ പ്രവചനത്തില്‍ 4 ശതമാനം കൂടുതലോ, കുറവോ വ്യതിയാനം ഉണ്ടായേക്കാം എന്നാണ് ഐഎംഡി ഡയറക്ടര്‍ ഡയറക്ടര്‍ മൃത്യുജ്ഞയ് മൊഹാപാത്ര പറഞ്ഞത്.

ഏപ്രില്‍ മധ്യത്തിലെ ആദ്യ പ്രവചന പ്രകാരം ദീര്‍ഘകാല ശരാശരിയുടെ 98 ശതമാനം മണ്‍സൂണ്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. അന്ന് നടത്തിയ പ്രവചനത്തില്‍ 5ശതമാനം കൂടുതലോ കുറവോ വ്യതിയാനമാണ് പ്രവചിച്ചിരുന്നത്. കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആയിരിക്കും എന്നാണ് ഐഎംഡി പ്രവചനം പറയുന്നത്.

അതേ സമയം രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ജൂണ്‍ 8 മുതല്‍ 10വരെ ഇടിയോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് ഐഎംഡി പ്രവചനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week